കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ വെയിൽ കളിച്ചെന്ന് സംശയം!! പോലീസ് ഫോൺ പിടിച്ചെടുത്തു!! സംഭവിച്ചത്!! പകച്ചുപോയി പോലീസ്!!

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചതായി സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. ഇതിനെ തുടർന്നാണ് അധ്യാപകർ ഫോൺ പിടിച്ചെടുത്ത് പോലീസിന് കൈമാറിയത്.

  • By Gowthamy
Google Oneindia Malayalam News

കൊല്ലം: ബ്ലൂ വെയിൽ ഗെയിം കളിച്ചെന്ന സംശയത്തിൽ വിദ്യാർഥിയുടെ ഫോൺ പിടിച്ചെടുത്ത പോലീസിനെ ആത്മഹത്യ ഭീഷണിയിൽ വിറപ്പിച്ച് വിദ്യാർഥി. കൊല്ലത്താണ് സംഭവം. പ്ലസ് വൺ വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചിരുന്നതായി സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകർ ഫോൺ പിടിച്ചെടുത്ത് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

<strong>പിണറായി മുഖ്യനായത് അവതാരങ്ങളുടെയും വെറുക്കപ്പെട്ടവരുടെയും പണക്കൊഴുപ്പിലോ? അപ്പൊ വിഎസിന്റെ ജനപിന്തുണ</strong>പിണറായി മുഖ്യനായത് അവതാരങ്ങളുടെയും വെറുക്കപ്പെട്ടവരുടെയും പണക്കൊഴുപ്പിലോ? അപ്പൊ വിഎസിന്റെ ജനപിന്തുണ

കുട്ടി ബ്ലൂ വെയിൽ ഗെയിം കളിച്ചിരുന്നതായി സൂചനകളുണ്ട്. എന്നാൽ കേസ് പോലീസ് ഗൗരവതരമായി പരിഗണിക്കുന്നില്ലെന്നും പരിശോധന നടത്തുന്നില്ലെന്നും ആരോപണം ഉയർന്നിരിക്കുകയാണ്. കേരളത്തിൽ ബ്ലൂ വെയിൽ ഉപയോഗിക്കുന്നതായി തെളിവുകൾ ഇല്ലെന്ന് കേരള പോലീസ് വ്യക്തമാക്കുമ്പോഴാണ് ഇത്തരത്തിൽ തെളിവുകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

 അറിയിച്ചത് സഹപാഠികൾ

അറിയിച്ചത് സഹപാഠികൾ

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചതായി സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. ഇതിനെ തുടർന്നാണ് അധ്യാപകർ ഫോൺ പിടിച്ചെടുത്ത് പോലീസിന് കൈമാറിയത്.

കളിച്ചതായി സ്ഥിരീകരണം

കളിച്ചതായി സ്ഥിരീകരണം

വിദ്യാർഥി ബ്ലൂ വെയിൽ ഗെയിം കളിച്ചതായി സ്കകൂൾ പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി പരാതി ഉയർന്നതിനു ശേഷം കുട്ടി സ്കൂളിൽ വരുന്നില്ലെന്നും പിടിഎ പ്രസിഡന്റ്.

ഫോൺ പിടിച്ചെടുത്തു

ഫോൺ പിടിച്ചെടുത്തു

സഹപാടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ ഫോൺ പിടിച്ചെടുത്തിരുന്നു. അതിനു ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. എസ്ഐയും എഎസ്ഐയും സ്കൂളിലെത്തിയാണ് മൊബൈൽ വാങ്ങിയത്.

ഭീഷണിയുമായി വിദ്യാർഥി

ഭീഷണിയുമായി വിദ്യാർഥി

പോലീസ് ഫോൺ കൊണ്ടു പോയതിനു പിന്നാലെ വിദ്യാർഥി ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. അഞ്ച് മണിക്കു മുമ്പ് ഫോൺ തിരികെ നൽകിയില്ലെങ്കിൽ അധ്യാപകരുടെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് വിദ്യാർഥി അധികൃതരെ അറിയിക്കുകയായിരുന്നു.

ഫോൺ തിരികെ ഏൽപ്പിച്ചു

ഫോൺ തിരികെ ഏൽപ്പിച്ചു

വിദ്യാർഥിയുടെ ഭീഷണിയെ തുടർന്ന് പോലീസ് ഫോൺ തിരികെ ഏൽപ്പിക്കുകയായിരുന്നു. അതേസമയം പിടിഎ ചേർന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും വിഷയം ഗൗരവമായി പരിഗണിക്കാനും പരിശോധന നടത്താനും പോലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

കേരളത്തിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി വിവരങ്ങളില്ലെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. ചില ആത്മഹത്യകളില്‍ സംശയം ഉന്നയിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ബ്ലൂ വെയിൽ ഗെയിം കളിച്ച് ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പതിനാറുകാരന്റെ ആത്മഹത്യ

പതിനാറുകാരന്റെ ആത്മഹത്യ

വിളപ്പിൽശാലയിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തസംഭവത്തിൽ ബ്ലൂ വെയിൽ ഗെയിം കളിച്ചതാണെന്ന് സംശയം ഉന്നയിച്ച് മാതാവ് രംഗത്തെത്തിയിരുന്നു. മകൻ ചില ടാസ്കുകൾ ചെയ്തിരുന്നതായി മാതാവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് കേരളത്തിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നുണ്ടെന്ന സംശയം ഉയർന്നത്.

English summary
student's suicide threat against police for take phone on doubt of blue whale game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X