Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാലയങ്ങളില്‍ നിന്ന് ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ വാര്‍ത്തെടുക്കണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശാസ്ത്രസാങ്കേതിക സാധ്യതകള്‍ വികസിപ്പിച്ച് വിദ്യാലയങ്ങളില്‍ നിന്ന് ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ വാര്‍ത്തെടുക്കണമെന്ന് വള്ളിക്കുന്ന് സിബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്ഥലം എംപി പികെ കുഞ്ഞാലികുട്ടി പറഞ്ഞു .കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ 20ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിച്ച മലപ്പുറം ജില്ലയിലെ ആദ്യത്തെ വിദ്യാലയമാണ് സിബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

രാജ്യത്താകമാനം ശാസ്ത്രാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി നമ്മുടെ തനതായ ശാസ്ത്ര സാങ്കേതിക സത്യധകള്‍ വികസിപ്പിക്കുകയാണ് അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ദേശം പരിപാടിയില്‍ പി അബുല്‍ഹമീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു, വള്ളിക്കുന്ന് സിബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെവള്ളിക്കുന്ന് സി.ബി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ പിടിഎപ്രസിഡണ്ട് ഷിബു ചേര്യങ്ങാട്ട് സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് സിബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിനിസ്ട്രസ് രാമ പാറോല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

kunjalikutty

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിഎന്‍ ശോഭന ,എകെ അബുറഹ്മാന്‍ , ഇ ദാസന്‍, പ്രീതറാണി , ഫാത്തിമ, ഡിഇഒ .അജിത . എഇഒ ബാലഗംഗാധരന്‍ , പ്രിന്‍സിപ്പല്‍ കൃഷ്ണനന്ദന്‍ ചാമപ്പറമ്പില്‍ , മാനേജര്‍ എപി ബാലകൃഷ്ണന്‍ , പ്രേമന്‍ മേലയില്‍ , ടിവി രാജന്‍, ഉണ്ണിമൊയ്തു , കോയ കുന്നുമ്മല്‍ , ബാബു പള്ളിക്കര ,വിശ്വനാഥന്‍ , സുനിത, അബ്ദുള്ള .കെഎം, ശശികുമാര്‍ എകെ എന്നിവര്‍ സംസാരിച്ചു .

കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ 20ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിച്ച മലപ്പുറം ജില്ലയിലെ ആദ്യത്തെ വിദ്യാലയമാണ് വള്ളിക്കുന്ന് സി.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നതിനാല്‍തന്നെ പദ്ധതി മറ്റുള്ളവര്‍ക്ക്കൂടി മാതൃകയാകുന്ന തരത്തില്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തെയ്യാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍. പദ്ധതി പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം പിടിഎ പ്രസിഡന്റും പ്രാധാനധ്യാപകനും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ വിലയിരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+