സ്‌കൂള്‍ കലോത്സവത്തിനിടെ കത്തിക്കുത്ത്; വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കലോത്സവ വേദികളില്‍ സ്‌കൂളുകള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ഉപജില്ലാ കലോത്സവം നടക്കുന്നതിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്കേറ്റു. വിദ്യാര്‍ഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
കലോത്സവ വേദികളില്‍ സ്‌കൂളുകള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അനാരോഗ്യകരമായ ഈ മത്സരവീര്യം വിദ്യാര്‍ഥികളിലേക്ക് എത്തിയതോടെ ഇരുവിഭാഗങ്ങളായി സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. മത്സരാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിലും വിജയിലെ പ്രഖ്യാപിക്കുന്നതിലും പക്ഷപാതമുണ്ടെന്ന് ആരോപണമുണ്ട്.

സ്‌കൂള്‍ കലോത്സവങ്ങളിലെ വിധികര്‍ത്താക്കള്‍ പണം വാങ്ങി മത്സരഫലം അട്ടിമറിക്കുന്നത് പതിവാണ്. നേരത്തെ ചാനലുകള്‍ നടത്തിയ സിറ്റിങ് ഓപ്പറേഷനുകളില്‍ കലോത്സവ വേദികളില്‍ നടത്തുന്ന ഇത്തരം പ്രവണതകള്‍ പുറത്തുകൊണ്ടുന്നിരുന്നു. ഇതേതുടര്‍ന്ന് ഇത്തവണ കര്‍ശനമായി നീരീക്ഷണമുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications