കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. .കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. പ്രതി ചവറ സ്വദേശി തേജസ് രാജ് (22)ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
ഉളിയക്കോവിലിലെ വീട്ടിൽ ആയിരുന്നു ഫെബിൻ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ തേജസ് ഫെബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിക്കവെ ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പർദ ധരിച്ച് കാറിലാണ് തേജസ് എത്തിയിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അന്വേഷണത്തിൽ ഇയാൾ വന്ന കാറ് കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications