കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് തിരുവനന്തപുരം സ്വദേശി
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി അരുണ്‍ കൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച 11 മണിയോടെയാണ് സംഭവം. എന്‍ഐടി എംബിഎ ഹോസ്റ്റലിന്റെ നാലാം നിലയിലെ മുറിയിലാണ് അരുണ്‍ തൂങ്ങി മരിച്ചത്. മുറിയിലെ ജനലിലാണ് തൂങ്ങിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

എംടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍. രാവിലെ സഹപാഠി വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വാര്‍ഡനും സുക്യൂരിറ്റിയുമെത്തി മുറിയുടെ വാതില്‍ തള്ളി തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അവസാനമായി കാണ്ടപ്പോള്‍ പെരുമാറ്റത്തില്‍ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. ജൂണ്‍ 28നാണ് അരുണ്‍ കോളേജില്‍ ചേര്‍ന്നത്.












Click it and Unblock the Notifications