തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥി താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കൊളെജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ഥിയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
കോട്ടയം മൂഴിക്കുളങ്ങര ഓണംതുരുത്തില്‍ ചന്ദ്രപുര വീട്ടില്‍ ഡേവിഡ് ജോര്‍ജ്ജ് (21) ആണ് ആത്മഹത്യ ചെയ്തത്. സിവില്‍ എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ഡേവിഡ് ജോര്‍ജ്ജ്.

ഉച്ചയ്ക്ക് 12.30 ഓടെ ക്ളാസില്‍ നിന്നും നേരത്തെ ഇറങ്ങിയ ഡേവിഡിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. മറ്റ് അഞ്ച് പേരോടൊപ്പമാണ് ഡേവിഡ് താമസിച്ചിരുന്നത്.
മറ്റുള്ളവര്‍ കൊളെജിലുള്ള സമയത്ത് ഡേവിഡ് ഒറ്റയ്ക്ക് താമസ സ്ഥലത്ത് എത്തുകയായിരുന്നു. പിന്നീടാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഡേവിഡിനെ കണ്ടെത്തുന്നത്. മരണ കാരണം വ്യക്തമല്ല.












Click it and Unblock the Notifications