പീഡനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ചു
വിദ്യാനഗര്‍: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചട്ടഞ്ചാല്‍ നിസാമുദ്ദിന്‍ നഗറിലെ ഷറഫുദ്ദീന്‍, കണ്ണമ്പള്ളി ഖാദര്‍ എന്നിവരെയാണ് അന്വേഷിക്കുന്നത്.
ഇരുവര്‍ക്കുമെതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി മജിസ്ട്രറ്റിന് മുമ്പാകെ മൊഴി നല്‍കിയതായി അറിയുന്നു. അതിനിടെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പേര്‍ കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും നഗ്നനാക്കി നിര്‍ത്തി മുളക് തേച്ച് ക്രൂരമായി മര്‍ദ്ദിച്ചതായും കുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നവംബര്‍ 25ന് രാത്രിയാണത്രെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അവശനായ കുട്ടിയെ നാലുമണിക്ക് തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നുവെന്ന് ഉമ്മ പറഞ്ഞു. പരാതി കൊടുത്താല്‍ കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഉമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications