കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നറിയിപ്പ് അവഗണിച്ച് അവര്‍ കടലിലിറങ്ങി, ഒടുവില്‍ അഞ്ച് പേര്‍...

Google Oneindia Malayalam News

കോവളം: ലൈഫ് ഗാര്‍ഡുമാരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ കുളിയ്ക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ തിരയില്‍ പെട്ടു. ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

കോവളത്താണ് സംഭവം. അപകടത്തില്‍ പെട്ട അഞ്ച് പേരില്‍ നാല് പേര്‍ വിദ്യാര്‍ത്ഥികളാണ്. ജൂലായ് 18 ന് രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.

വട്ടപ്പാറ സ്വദേശികളായ ജിതിന്‍ രാജ്(21), അനൂപ്, കഴക്കൂട്ടം സ്വദേശി നിഥിന്‍(21), സ്റ്റാച്യു സ്വദേശി അഖില്‍, പിടിപി നഗര്‍ സ്വദേശി അഭിഷേക് എന്നിവരാണ് അപകടത്തില്‍ പെട്ടത്. അനൂപിന്റെ മൃതദേഹം രാത്രിയോടെ കണ്ടെത്തി.

Kovalam

ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ട നാല് പേര്‍. ബാസ്‌കറ്റ് ബോള്‍ പരിശീലകനാണ് അഭിഷേക്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അഭിലാഷും ചേരുകയായിരുന്നു.

കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുകളും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ലൈഫ് ഗാര്‍ഡുകള്‍ ജോലികഴിഞ്ഞ് മടങ്ങിയപ്പോള്‍ ഇവര്‍ പിന്നേയും കടലില്‍ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് ശക്തമായ തിരയടിച്ചത്.

ഒരാള്‍ തിരയില്‍ പെട്ടപ്പോള്‍ ബാക്കിയെല്ലാവരും ചേര്‍ന്ന് രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പോലീസും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തിരച്ചില്‍ തുടരുകയാണ്.

English summary
Five college students hailing from Thiruvananthapuram were feared drowned in the sea off Kovalam beach on Saturday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X