കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖി കെട്ടിയ പെണ്‍കുട്ടികള്‍ക്ക് എസ്എഫ്‌ഐയുടെ മര്‍ദ്ദനം, സംഭവം കൊല്ലത്ത്

  • By Muralidharan
Google Oneindia Malayalam News

കൊല്ലം: രക്ഷാബന്ധന്‍ പ്രമാണിച്ച് കയ്യില്‍ രാഖി കെട്ടിയ പെണ്‍കുട്ടികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കൊല്ലത്തെ എസ് എന്‍ കോളേജ് കാമ്പസിലാണ് സംഭവം നടന്നത്. കൈയ്യില്‍ രാഖി ബന്ധിച്ചതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ജനം ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എസ് എന്‍ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനികളായ ആതിര, അഞ്ജലി എന്നിവരാണ് അക്രമത്തിന് ഇരയായത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനികളാണ് ഇവര്‍. കൈയ്യില്‍ രാഖി ബന്ധിച്ചത് ചോദ്യം ചെയ്താണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനികളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

sfi

കോളേജ് അധികൃതരുടെ അലംഭാവമാണ് കാമ്പസിനുള്ളിലെ അക്രമങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. നേരത്തെ പെണ്‍കുട്ടികള്‍ റാഗിങിന് വിധേയരായി പരാതി ഉണ്ടായിട്ടും കോളജ് മാനേജ്‌മെന്റ് ഇടപെട്ടിരുന്നില്ലത്രെ. എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല എന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

English summary
Students allegedely beaten by SFI workers over rakhi in Kollam SN College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X