'അടൂര്‍ പറയുന്നത് വലിയ കള്ളം', എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല്‍ പോലും ചോദിച്ചില്ലെന്ന് ജീവനക്കാർ

തിരുവനന്തപുരം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്ന് രാജി വെച്ച സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തളളി വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളും. അടൂര്‍ കളളമാണ് പറയുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. രാജിവച്ച് പുറത്ത് പോയ ഡയറക്ടര്‍ ശങ്കര്മോഹന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് അടൂരിന്റെ രാജി. ശങ്കര്‍ മോഹന്‍ എതിരെ ഇല്ലാക്കഥകളാണ് പ്രചരിപ്പിച്ചത് എന്നും ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു. സർക്കാരിന്റെ അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെയാണ് ഉച്ചയോടെ പത്രസമ്മേളനം വിളിച്ച് അടൂർ രാജി പ്രഖ്യാപിച്ചത്.
എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല്‍ പോലും തങ്ങളോട് ചോദിക്കാന്‍ അടൂര്‍ സാര്‍ കൂട്ടാക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. കൈ കൊണ്ട് കക്കൂസ് കഴുകിച്ചിട്ടില്ല എന്ന് അവര്‍ ഏതെങ്കിലുമൊരു ഈശ്വരനെ സാക്ഷി നിര്‍ത്തി പറയട്ടെ എന്നാഗ്രഹിക്കുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതെന്താണ് അവളെ മാത്രം കയറ്റാത്തത് എന്ന് ചോദിച്ചപ്പോള്‍ ദളിതരെ ഗേറ്റിനുളളിലേക്ക് കടത്താറില്ലെന്ന് പറഞ്ഞുവെന്നും ശുചീകരണ തൊഴിലാളികള്‍ ആരോപിച്ചു.
അടൂര്‍ പറയുന്നത് വലിയ കള്ളമാണെന്ന് ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ അഞ്ച് പേരാണ് സ്റ്റാഫിലുളളത്. അതിലൊരാള്‍ ദളിത് പെണ്‍കുട്ടിയാണ്. ബാക്കിയുളള മൂന്ന് പേര് വിധവകളാണ്. ഒരാള്‍ നായര്‍ സമുദായത്തില്‍പ്പെട്ടയാളാണ്. ബാക്കിയുളളവര്‍ ഓബിസിയുമാണ്. ശങ്കര്‍മോഹന്റെ വീട്ടില്‍ പോയപ്പോള്‍ അനുഭവിച്ച ദുരവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പറഞ്ഞത്; ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന് സര്‍ക്കാരിനോട് പ്രതിഷേധിക്കാനുളള കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു പറഞ്ഞു. അടൂരിന്റെ കൂടി അറിവോടെയാണ് അന്വേഷണ കമ്മീഷന് അംഗങ്ങളെ നിയോഗിച്ചത്. ശങ്കര്‍ മോഹനെയോ അടൂര്‍ ഗോപാലകൃഷ്ണനെയോ മനപ്പൂര്‍വ്വം ദ്രോഹിക്കണം എന്ന മനോഭാവം ഉളളവരല്ല രണ്ട് കമ്മീഷന് അംഗങ്ങളും. മുഖ്യമന്ത്രി അടക്കം ഇടപെട്ട് രൂപീകരിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ വീട്ടില്‍ പോയി പണിയെടുക്കേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്നും മന്ത്രി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications