കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനും കുട്ടിസഖാക്കളും മറക്കരുത് നിങ്ങളെങ്ങനെ നിങ്ങളായെന്ന്.! മഹാരാജാസിലും പൊലീസ് മുഷ്‌ക്!!

ക്യാംപസ്സില്‍ ചുമരെഴുതിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. മഹാരാജാസ് കോളേജിലാണ് സംഭവം

Google Oneindia Malayalam News

ആവിഷ്‌കാര സ്വാതന്ത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിളനിലങ്ങളാണ് എന്നും കേരളത്തിലെ കലാലയങ്ങള്‍. പ്രണയവും രാഷ്ട്രീയവും വിപ്ലവവും ഏറ്റവും പുതിയ അര്‍ത്ഥങ്ങള്‍ തേടുകയും കണ്ടെത്തുകയും ചെയ്യുന്ന മണ്ണ്. വ്യവസ്ഥാപിത നിലപാടുകള്‍ക്കെതിരെ പുതിയ ആശയങ്ങള്‍ മുളയ്ക്കുന്നയിടം എന്നതിനാല്‍ തന്നെയാണ് ഭരണകൂടങ്ങള്‍ ക്യാംപസ്സുകളെ ഭയക്കുന്നതും.

ഹൈദരാബാദ് സര്‍വ്വകലാശാലയും ജെ എന്‍ യുവുമെല്ലാം അടുത്തിടെ കണ്ട ഏറ്റവും പുതിയ ഉദാഹരണങ്ങള്‍ മാത്രം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായുള്ള പുരോഗമന നിലപാടുകള്‍ കേരളത്തിലുണ്ടായതിനും ഉണ്ടാവുന്നതിനും കേരളത്തിലെ ക്യാംപസ്സുകള്‍ക്ക് വിസ്മരിക്കാനാവാത്ത പങ്കാണുള്ളത്. അതില്‍ മാറ്റി നിര്‍ത്താനാവാത്ത പേരാണ് എറണാകുളം മഹാരാജാസ്.

ചുവരെഴുത്തുകള്‍ ഇല്ലാത്ത ക്യാംപസ്സ് എന്ത് ക്യാംപസ്സാണ്. ആശയങ്ങളും എതിര്‍ ശബ്ദങ്ങളും മുദ്രാവാക്യങ്ങളായും ചുവരെഴുത്തുകളായും തന്നെയായാണ് എന്നും കലാലയങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ ചുമരെഴുത്ത് പോലും കുറ്റമാകുന്ന ആ വസന്തകാലം വന്നെത്തിയോ !

വന്ന വഴി മറക്കുന്നു

മഹാരാജാസ് അടക്കം കേരളത്തിലെ ക്യാംപസ്സുകളില്‍ വീണ ചോരയില്‍ മുളച്ച് പന്തലിച്ചതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ മറന്നു തുടങ്ങിയിരിക്കുന്നു. മഹാരാജാസ് ക്യാംപസില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ചുവരിലെഴുതിയതിന് 6 വിദ്യാര്‍ത്ഥികളെയാണ് പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികാരം തീര്‍ത്തതോ ?

9 മാസം മുന്‍പാണ് അറസ്‌ററിന് ആസ്പദമായ സംഭവം നടന്നത്. ഈ വിദ്യാര്‍ത്ഥികളെ മുന്‍പ് എസ് എഫ് ഐയില്‍ നിന്നും പുറത്താക്കിയതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കുട്ടിസഖാക്കളുടെ പ്രതികാരനടപടിയാണ് ഇപ്പോഴത്തേത് എന്ന് ആരോപണം ഉയരുന്നുണ്ട്. അറസ്റ്റിനെ ന്യായീകരിച്ച് എസ് എഫ് ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുമുണ്ട്.

പൊതുമുതല്‍ നശിപ്പിച്ചു !

പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിമാന്‍ഡ്. അര്‍ജുന്‍, നിഥിന്‍, ആനന്ദ്, രാകേഷ്, മുഹമ്മദ് ഹിജാസ് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.

കവിതയ്ക്ക് കോടാലി

കുരീപ്പുഴയുടെ ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്ന കുടിച്ച ചോരയ്ക്ക് ഒരേ രുചി എന്ന കവിത ചുമരിലെഴുതിയതിനാണ് കുട്ടികളെ തുറങ്കിലടച്ചിരിക്കുന്നതെന്ന് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജ് ചുവരുകള്‍ വൃത്തികേടാക്കിയെന്ന അപരാധമാണ് ഇവര്‍ ചെയ്തതത്രേ.

മതസ്പര്‍ദ്ധയുണ്ടാക്കിയോ ?

ക്യാമ്പസ്സിലെ ചുവരെഴുത്തിന് അറസ്റ്റുമായി ബന്ധമില്ലെന്നാണ് എസ് എഫ് ഐയുടെ നിലപാട്. ചുവരെഴുതിയ വിദ്യാര്‍ത്ഥികളെയല്ല മറിച്ച് കഞ്ചാവ് ഉപയോഗിച്ച് കോളേജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ വ്യക്തമാക്കി. ഇവര്‍ ക്യാംപസ്സില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവ്രര്‍ത്തിച്ചുവെന്നും എസ് എഫ് ഐ ആരോപിക്കുന്നു.

കഞ്ചാവ് വില്ലന്‍

കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലാണ് ഈ വിദ്യാര്‍ത്ഥികളെ എസ് എഫ് ഐയില്‍ നിന്നും പുറത്താക്കിയത്. ഈ വിദ്യാര്‍ത്ഥികളും എസ് എഫ് ഐയും തമ്മില്‍ ക്യാംപസ്സില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുര്‍ച്ചയാണ് 9 മാസം മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍ ഇപ്പോഴുണ്ടായ അറസ്റ്റ് എന്നും ആരോപണമുയരുന്നു.

ഇതെങ്ങോട്ടേക്കാണ് കേരളമേ

ക്യാംപസ്സിലെ ഒരു ചുവരെഴുത്തിനെപ്പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം അസഹിഷ്ണുത കേരളത്തില്‍ നിലനില്‍ക്കുന്നുവോ എന്ന് വിശ്വസിക്കാനാവാത്ത വിധമാണ് മഹാരാജിലെ പൊലീസ് നടപടി. ചുവരെഴുത്ത് പൊതുമുതല്‍ നശിപ്പിക്കുന്നത് എന്ന പ്രിന്‍സിപ്പലിന്റെ കണ്ടെത്തല്‍ തന്നെ അമ്പരപ്പിക്കുന്നതാണ്. കലാലയത്തിനകത്ത് തന്നെ തീരേണ്ട വിഷയമാണ് പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുന്നത്. മഹാരാജാസില്‍ കുറച്ച് നാളായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ തുടര്‍ച്ചാണ് സംഭവമെന്നും പറയപ്പെടുന്നു

English summary
6 Students were arrested from Maharajas Campus by kerala police. They are accused of spoiling public property.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X