കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീമിനെതിരെയുള്ള കമന്റ് ലൈക്ക് ചെയ്തു; യൂണിവേഴ്സിറ്റി കോളേജിൽ 2 വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം!

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതി നിസാമിനെതിരെ പ്രതികരിച്ച മുൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിക്കും സുഹൃത്തിനും മർദ്ദനമേറ്റെന്ന് പരാതി. കേസിലെ കൂട്ടുപ്രതിയുടെ നേതൃത്വത്തിലുള്ള എസ്എഫ്ഐക്കാരാണ് മർ‌ദ്ദിച്ചതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് പഠിച്ചിറങ്ങിയ തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവർക്കാണ് മർദ്ദനമേറ്റത്.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സുതാര്യമാക്കാനെന്ന് ക്രൈംബ്രാഞ്ച്!മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സുതാര്യമാക്കാനെന്ന് ക്രൈംബ്രാഞ്ച്!

ഫേസ്ബുക്കിൽ നിസാമിന്റെ വിവാദ പരാമർശത്തിന് എതിരെ പ്രതികരിച്ചതാണ് മർദ്ദനത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളേജിൽ ടിസി വാങ്ങാൻ എത്തിയതയിരുന്നു രണ്ട് പേരും. ഇവരെ സംസ്കൃത കോളേജിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കോളേജിലെ കുത്ത്കേസ്, പിഎസ്എസി പരീക്ഷ തട്ടിപ്പ് എന്നീ കേസുകളിലെ പ്രതിയായ നസീം കഴിഞ്ഞ ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം നസീം ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ജയിൽലിൽ നിന്ന് ഇറങ്ങിയ നസീമിന്റെ ഫേസ്ബുക്കിലെ റീ എൻട്രി ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറുപ്പോടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു. എന്നാൽ‌ ഇതിനെ താഴെ രൂക്ഷമായ തോതിൽ വിമർശനങ്ങളാണ് ഉയർന്നത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും കഴിഞ്ഞ ദിവസത്തിന് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

രണ്ട് ദിവസം മുമ്പ് ജാമ്യത്തിലിറങ്ങി

രണ്ട് ദിവസം മുമ്പ് ജാമ്യത്തിലിറങ്ങി

ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്. എന്നാൽ കോപ്പിയടിച്ചെങ്കിൽ അത് എന്റെ കഴിവ് എന്ന മറു കമന്റായിരുന്നു നസീം എല്ലാവർക്കുമായി നൽകിയത്. ഇതിനെതിരെ അനൂപ് രംഗത്തെത്തിയിരുന്നു. ഇത് ചോദിച്ചായിരുന്നു കത്തിക്കുത്ത് കേസിൽ നസീംമിന്റഎ കൂട്ടു പ്രതിയായിരുന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദനം അഴിച്ചുവിട്ടതെന്നാണ് പരാതി.

ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

ഇതിൽ മർദ്ദനമേറ്റ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൊഴിയെടുക്കാൻ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും മർദ്ദനമേറ്റവർ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി തങ്ങൾ‌ക്ക് പരാതിയില്ലെനന്ന് എഴുതി നൽകി. തമ്മലം സ്വദേശിക്കാണ് കൂടുതൽ മർദ്ദനമേറ്റതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

സംഘം ചേർന്ന് മർദ്ദിച്ചതിന് ശേഷം സംസ്കൃത കോളേജിൽ ഉണ്ടായിരുന്നവർ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പരാതി നൽകാനാണ് ഇവർ ആലോചിച്ചിരുന്നത്. എന്നാൽ പന്നീട് വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസിൽ പരാതി നൽകാതെ പിൻവലിഞ്ഞതെന്നാണ് സൂചനകൾ.

കോളേജിലെ കുത്തു കേസ്

കോളേജിലെ കുത്തു കേസ്


യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കുത്തുകേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെതുടർന്നാണ് ഇവർക്കുമെതിരെ കേസ് എടുത്തത്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിനു പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നത്.

English summary
Students attack by university college in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X