ജിഷ്ണുവിന്റെ മരണം: മാനേജ്മെന്റിന്റെ പ്രതികാരം കോയന്പത്തൂർ കോളേജിലും;മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചു
ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധ മലയാളി വിദ്യാർത്ഥികളാണ് ഗുണ്ടാആക്രമണത്തിന് ഇരയായത്
കോയമ്പത്തൂര്‍: നെഹ്‌റു കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ കയ്യും കാലും ഒടിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയ് മരിച്ചപ്പോള്‍ ഐക്യദാര്‍ഢ്യ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരയായത്. ഉച്ചഭക്ഷണത്തിന്‌റെ സമയത്ത് വിദ്യാര്‍ത്ഥികലെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കോളേജിലെ തമിഴ് വിദ്യാര്‍ത്ഥികളും ക്യാമ്പസിന് പുറത്തെ ഓട്ടോ ഡ്രൈവര്‍മാരുമാണ് ആക്രണം അഴിച്ചുവിട്ടതെന്നും ആരോപണം ഉണ്ട്. കോളേജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്‌മെന്‌റുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയത് പിന്നാലെയാണ് അക്രമണം.
ആക്രമണത്തിന് പിന്നിൽ മാനേജ്മെന്റ് ആണെന്ന് വിദ്യാര്ർത്ഥികൾ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications