കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ഥികളെ എസ് ഐ മര്‍ദ്ദിച്ചതായി ആരോപണം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു കേട്ടിട്ടില്ലേ ഇതിന് സമാനമായ സംഭവം തന്നെയാണ് ചൊവാഴ്ച തിരുവനന്തപുരത്തു നടന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പരാതിപ്പെടാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് എസ് എെയുടെ വക വീണ്ടും മര്‍ദ്ദനം.

പരാതി പറയാനായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥികളെയാണ് അധികൃതര്‍ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് മര്‍ദ്ദിച്ചത്. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കോട്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പരാതി നല്‍കാനായി സ്‌കൂളില്‍ എത്തിയത്.

beatup

ഇതേ സമയം സ്കൂള്ർ അധികൃതര്ർ വിദ്യാർഥികളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. പരാതി പറയാനായി വിദ്യാര്‍ഥിയുടെ ഒപ്പം അയല്‍വാസിയും ബന്ധുക്കളും ഉണ്ടായിരുന്നു. ഇവരെ ഉള്‍പ്പെടെയാണ് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.

അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ പൊഴിയൂര്‍ സ്റ്റേഷനിലെ എസ് ഐ ദീപുവാണ് മര്‍ദ്ദിച്ചതായി ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ ഒരാളുടെ കേള്‍വിശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതേ സമയം എസ്‌ഐയ്‌ക്കെതിരെ കോഴ ആരോപണവും ഉയരുന്നുണ്ട്.

English summary
students beaten up by police allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X