സമൂഹമധ്യത്തില്‍ ഒറ്റപ്പെട്ട് സിനിമാ താരങ്ങള്‍; നടിയെ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികളും
കോഴിക്കോട്: നടന്‍ ദിലീപിനെ താരസംഘടനായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയകത്. നിരപരാധിത്വം തെളിയിക്കുന്നത് വരെ താന്‍ സംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് വ്യക്തമാക്കിയെങ്കിലും താരസഘടന ഇതുവരെ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അതേ സമയം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം കൈകൊണ്ട സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
അമ്മയുടെ തീരുമാനത്തെ പരസ്യമായി അംഗീകരിച്ച ഊര്‍മ്മിളാ ഉണ്ണിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ പക്ഷെടുക്കുന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് അധ്യാപികയായ ദീപാ നിശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതേ അവാര്‍ഡ്ദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു പറ്റം വിദ്യാര്‍ത്ഥികളും രംഗത്ത് എത്തിയിരിക്കുകയാണ്.

ദിലീപിന് വേണ്ടി
നടി ഊര്‍മിള ഉണ്ണിയായിരുന്നു ദിലീപിന് വേണ്ടി അമ്മയുടെ യോഗത്തില്‍ ശക്തമായി വാദിച്ചത്. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ഈ വിഷയം പ്രത്യേകം ഉയരുകയായിരുന്നു. ഊര്‍മിള ഉണ്ണിയാണ് ഈ വിഷയം ആദ്യം എടുത്തിട്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ മുതിര്‍ന്ന താരങ്ങളുടെ അനുകൂല പ്രതികരണം ഉണ്ടാവുകയായിരുന്നു.

ചോദ്യം
യോഗം അവസാനിക്കാറായാപ്പോള്‍ ആരും ചോദിക്കാന്‍ ധൈര്യപ്പെടാതിരുന്നു ദിലീപിന്റെ തിരുച്ചുവരവിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചിരുന്നത് ഞാനായിരുന്നെന്ന് ഊര്‍മ്മിണ ഉണ്ണി വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സമൂഹമാധ്യമങ്ങളിലടക്കം ഊര്‍മ്മിള ഉണ്ണിക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങാളാണ് ഉണ്ടായത്.

ദീപാ നിശാന്ത്
ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അധ്യാപികയായ ദീപാ നിശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഊര്‍മ്മിള ഉണ്ണിയോടൊപ്പം വേദി പങ്കിടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദീപാ നിശാന്ത് ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പില്‍ നടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു നടത്തിയത്.

വിദ്യാര്‍ത്ഥികളും
നടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇപ്പോള്‍ അതേ അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഒരു പറ്റം വിദ്യാര്‍ത്ഥികളും രംഗത്ത് വന്നിരിക്കുകയാണ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഊര്‍മ്മിള ഉണ്ണിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുയാണെന്ന് പ്രഖ്യാപിച്ചത്.

പ്രതിഷേധം
ജൂലൈ ഒന്നിന് കോഴിക്കോട് വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ ഇന്റര്‍സോണ്‍ പുരസ്‌കാരം ലഭിച്ച നാടക ടീമിനേയും അനുമോദിക്കാന്‍ തീരുമാനിച്ചിരുന്നു. ചടങ്ങില്‍ നടി ഊര്‍മ്മിള്ള ഉണ്ണിയും പങ്കെടുക്കുന്നുണ്ടായിരുന്നു. ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തി നടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

ഇവര്‍
പുരസ്‌ക്കാര ജേതാക്കളായ അബിമല്‍, ഉണ്ണിമായ, ഗോകുല്‍, അജയ് വിജയന്‍, കീര്‍ത്തന മുരളി, അപര്‍ണ വിനോദ്, രോഹിണി സജീര്‍, അംജദ് അലി എന്നിവരാണ് അവള്‍ക്കൊപ്പമാണ് എന്ന നിലപാട് വ്യക്തമാക്കി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

പുരസ്‌കാര വേദിയില്‍
ബഷീര്‍ പുരസ്‌കാര വേദിയില്‍ ഒരു എളിയ സമ്മാനം സ്വീകരിക്കുക എന്നത് ഞങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്,കുറച്ച് ഡിഗ്രീ കുട്ടികള്‍ക്ക് അന്താരഷ്ട്ര പുരസ്‌ക്കാരം സ്വീകരിക്കുന്നത് പോലെയോ അല്ലെങ്കില്‍ അതിനൊപ്പമോ തന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'പൊളിറ്റിക്കല്‍'
പക്ഷെ നിലപാടുകളും ,'പൊളിറ്റിക്കല്‍' ആയിരിക്കുക എന്നതുമാണ് പ്രാധാന്യം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു എന്നും ആയതിനാല്‍ നാളെ നടക്കുന്ന ബഷീര്‍പുരസ്‌ക്കാര വേദിയില്‍ ഞങള്‍ കുറച്ചു കുട്ടികള്‍ പങ്കെടുക്കുന്നില്ല എന്ന് നിശ്ചയിച്ചിരിക്കുന്നു എന്നും വിദ്യാര്‍ത്ഥികള്‍ വ്യ്കതമാക്കി.

അങ്ങേയറ്റം
ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി എന്ന നിലക്കും,അങ്ങേയറ്റം സ്ത്രീവിരുദ്ധവും,തികച്ചും യാഥാസ്ഥിതികവുമായ ചിന്താഗതി വച്ചു പുലര്‍ത്തുകയും ചെയ്യുന്ന ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായിട്ടാണ് ഇത്തരമൊരു നിലപാട് എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നും വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ്
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം












Click it and Unblock the Notifications