കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാവണം വിദ്യാര്‍ത്ഥികള്‍; നിര്‍ദ്ധന കുടുംബത്തിനു വീടു നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇതാവണം വിദ്യാര്‍ത്ഥി സമൂഹം. ഇവര്‍ വെറും പുത്ക പുഴുക്കളല്ല. മണ്ണുവെട്ടാനും കല്ലു ചുമക്കാനും ഇവര്‍ ശീലിച്ചു കഴിഞ്ഞു. അതും നാടിനു മാതൃകയാകുന്ന രീതിയില്‍ തന്നെ. സമപ്രായക്കാരെല്ലാം അവധിയാഘോഷത്തില്‍ മുഴുകുമ്പോള്‍ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിക്കാന്‍ അവധിക്കാലം ചെലവഴിച്ച് ചില വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് പറയുന്നത്. രാജകുമാരി ഗവ.വി എച്ച് എസ് എസിലെ ഒരു കട്ടം വിദ്യാര്‍ത്ഥികളാണ് വീടു നിര്‍മ്മാണത്തിന്റെ ചുമതലകള്‍ സ്വയം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുന്നത്.

രസ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് അവധി ആഘോഷങ്ങള്‍ക്ക് വിടപറഞ്ഞു പ്രതികൂല കാലാവസ്ഥയിലും നിര്‍ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തിരിക്കുന്നത് . രാജക്കാടിനു സമീപം കുംഭപ്പാറയിലെ വീടില്ലാത്ത ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ വേണ്ടിയാണ് അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമൊപ്പം തങ്ങളാല്‍ കഴിയുന്ന ജോലികള്‍ ചെയ്ത് ഈ കുട്ടികള്‍ സമൂഹത്തിന് പുതിയ സന്ദേശം പകരുന്നത്.

house

പാഠ്യപാഠ്യേതര രംഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജൈവപച്ചക്കറി കൃഷി ചെയ്തും സഹായമനസ്‌കരായവരില്‍ നിന്ന് പണം സ്വീകരിച്ചുമാണ് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരു വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. മഴക്കാലത്തിന് മുന്‍പ് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത് അതിനായി പത്തുപേരടങ്ങുന്ന ഗ്രുപ്പുകളായി തിരിഞ്ഞു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സഹൃദയരായ ഈ സഹപാഠികള്‍ .സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സ് പോള്‍, എന്നിവരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത.്

English summary
Students build house for poor students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X