കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥികളായ 16കാരനും 16കാരിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് ട്രെയിനിന് മുന്നില്‍ ചാടി പ്‌ളസ് വണ്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. കൊല്ലം വിളക്കുടിയിലാണ് സംഭവം. കൊല്ലം കുണ്ടറ മുളവന ജോസ വില്ലയില്‍ ജോയല്‍ ജോസഫ് (16), പെരുമ്പുഴ ജയതി കോളനിയിലെ ചാമവിള വീട്ടില്‍ ഷിജി( 16) എന്നിവരാണ് മരിച്ചത്.

ഇരുവരും പൊരിക്കല്‍ കെഎംവിഎച്ച്എസ്എസിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥികളാണ്. കൊല്ലം- പുനലൂര്‍ പാസഞ്ചറിന് മുന്നില്‍ ചാടിയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയ്ക്ക് കാര്യറ വിളക്കുടി ഒന്നാം പോലത്തിന് സമീപത്തായിരുന്നു സംഭവം.

Kollam

വിദ്യാര്‍ഥികള്‍ ജീവനൊടുക്കാന്‍ ഇടയായ കാരണം ഇതുവരേയും വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് പത്തനംതിട്ട കോന്നിയില്‍ നിന്നും കാണാതായ മൂന്ന് പ്‌ളസ് ടു വിദ്യാര്‍ഥിനികള്‍ ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. ഈ കുട്ടികള്‍ ജീവനൊടുക്കിയതിന്റെ കാരണം പോലും ഇതുവരേയും കണ്ടെത്തിയിട്ടില്ല.

English summary
Students commit suicide by jumping before train in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X