വിദ്യാര്‍ത്ഥികളുടെ യാത്ര ആനുകൂല്യം നിര്‍ത്തലാക്കല്‍: സ്വകാര്യബസ്സുകള്‍ നിരത്തില്‍ തടയുമെന്നു കെ എസ് യു
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാ ആനുകൂല്യം നിര്‍ത്തലാക്കാനുള്ള ബസ്സുടമകളുടെ തീരുമാനം ധിക്കാരപരമെന്ന് കെ എസ് യു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിര്‍ത്തലാക്കുന്ന ബസ്സുകള്‍ റോഡില്‍ തടയുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ഔദാര്യമല്ല, അവകാശമാണ്.
കെ എസ് യു നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമായാണ് അത് അനുവദിക്കപ്പെട്ടത്. യാത്രാ ആനുകൂല്യം നിര്‍ത്തലാക്കുമെന്ന ബസ്സുടമകളുടെ ധിക്കാരപരമായ നിലപാടിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ബസ്സുടമകളുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

ഹൈസ്ക്കൂള് ഹയര്‍സെക്കണ്ടറി ലയനത്തില്‍ അധ്യാപകവിദ്യാര്‍ത്ഥി സംഘടനകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാന്‍ നടപടിവേണം. പുതുതായി എന്‍ജിനിയറിങ് കോളേജുകള്‍ക്കു സ്വയംഭരണ പദവി നല്കുമ്പോള് കൃത്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. അണ് എയ്ഡഡ് സ്ക്കൂളുകളില്‍ എല്‍ കെ ജി അഡ്മിഷനായി തലവരിപണം വാങ്ങുന്നതു അംഗീകാരിക്കാനാവില്ല.
ഇത്തരം മാനേജ്മെന്റുകളെ കയറൂരി വിടുന്ന സമീപനമാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ രക്ഷിതാക്കളില്‍ നിന്നും തലവരിപണം വാങ്ങുന്ന അണ് എയ്ഡഡ് സ്ക്കൂളുകളുടെ എന്‍ ഒ സി ഉള്‍പ്പടെ റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പണം നല്‍കുന്നതിനെ കുറിച്ച് പൊതു സമൂഹത്തിലും ബോധവല്‍ക്കരണം ആവശ്യമാണ്. പുതുതായി അഡ്മിഷന് ആരംഭിക്കുന്ന അണ് എയ്ഡഡ് സ്ക്കൂളുകള്‍ക്കു മുന്നില്‍ കെ എസ് യുവിന്റെ നേതൃത്വത്തില്‍ ഹെല്പ്പ്ലൈന് നമ്പറുകള്‍ സ്ഥാപിക്കും.
തലവരിപണം വാങ്ങുന്ന മാനേജുമെന്റുകളെ കുറിച്ച് ഈ നമ്പര്‍ വഴി രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ അറിയിക്കാം. പരാതി ലഭിക്കുന്ന ജില്ലയിലെ ഇത്തരം സ്ക്കൂളുകള്‍ക്കു മുന്നില്‍ കെ എസ് യു പ്രതിഷേധ സമരം നടത്തുമെന്നും അഭിജിത്ത് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications