കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളുടെ യാത്ര ആനുകൂല്യം നിര്‍ത്തലാക്കല്‍: സ്വകാര്യബസ്സുകള്‍ നിരത്തില്‍ തടയുമെന്നു കെ എസ് യു

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാ ആനുകൂല്യം നിര്‍ത്തലാക്കാനുള്ള ബസ്സുടമകളുടെ തീരുമാനം ധിക്കാരപരമെന്ന് കെ എസ് യു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിര്‍ത്തലാക്കുന്ന ബസ്സുകള്‍ റോഡില്‍ തടയുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ്.

കെ എസ് യു നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമായാണ് അത് അനുവദിക്കപ്പെട്ടത്. യാത്രാ ആനുകൂല്യം നിര്‍ത്തലാക്കുമെന്ന ബസ്സുടമകളുടെ ധിക്കാരപരമായ നിലപാടിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ബസ്സുടമകളുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

ksu

ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി ലയനത്തില്‍ അധ്യാപകവിദ്യാര്‍ത്ഥി സംഘടനകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാന്‍ നടപടിവേണം. പുതുതായി എന്‍ജിനിയറിങ് കോളേജുകള്‍ക്കു സ്വയംഭരണ പദവി നല്‍കുമ്പോള്‍ കൃത്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. അണ്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ എല്‍ കെ ജി അഡ്മിഷനായി തലവരിപണം വാങ്ങുന്നതു അംഗീകാരിക്കാനാവില്ല.

ഇത്തരം മാനേജ്‌മെന്റുകളെ കയറൂരി വിടുന്ന സമീപനമാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ രക്ഷിതാക്കളില്‍ നിന്നും തലവരിപണം വാങ്ങുന്ന അണ്‍ എയ്ഡഡ് സ്‌ക്കൂളുകളുടെ എന്‍ ഒ സി ഉള്‍പ്പടെ റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പണം നല്‍കുന്നതിനെ കുറിച്ച് പൊതു സമൂഹത്തിലും ബോധവല്‍ക്കരണം ആവശ്യമാണ്. പുതുതായി അഡ്മിഷന്‍ ആരംഭിക്കുന്ന അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ക്കു മുന്നില്‍ കെ എസ് യുവിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ സ്ഥാപിക്കും.

തലവരിപണം വാങ്ങുന്ന മാനേജുമെന്റുകളെ കുറിച്ച് ഈ നമ്പര്‍ വഴി രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ അറിയിക്കാം. പരാതി ലഭിക്കുന്ന ജില്ലയിലെ ഇത്തരം സ്‌ക്കൂളുകള്‍ക്കു മുന്നില്‍ കെ എസ് യു പ്രതിഷേധ സമരം നടത്തുമെന്നും അഭിജിത്ത് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.

English summary
students concession issue; ksu plan to stop private bus in roads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X