Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘർഷം ഭീതി; എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും അടച്ചു

സംഘർഷം ഭീതി; എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും അടച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

അതേ സമയം, വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചു. ഡോ. എ.പി. രമ കണ്‍വീനറും ഡോ. അബ്ദുള്‍ ലത്തീഫ്, വിശ്വമ്മ പി.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാവും പരാതികള്‍ അന്വേഷിക്കുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും ലോ കോളേജിലും സെന്റ് തെരേസാസ് കോളേജിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

1

കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷത്തില്‍ 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 10 കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഇ​ടു​ക്കി പൈ​നാ​വ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട​തി​നു​പി​ന്നാ​ലെ സംസ്ഥാനത്ത് ഉടലെടുത്ത സംഘർഷങ്ങൾ തുടരുന്നിരുന്നു. ഇന്ന് , രാവിലെ 11 മണിയോടെ കുറ്റപ്പുഴ മാർത്തോമ്മ കോളജിൽനിന്നും ആരംഭിച്ച പ്രകടനം അക്രമാസക്തമായിരുന്നു.

2

അതു പോലെ തന്നെ , എസ്.എഫ്.ഐ തിരുവല്ലയിൽ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. എന്നാൽ, കുറ്റപ്പുഴ മാർത്തോമ്മ കോളജിൽ ഓഫീസി​ന്‍റെ താഴ് തകർത്ത് അകത്തു കടന്ന പ്രവർത്തകർ ഓഫീസിനുള്ളിലെ മേശയും കസേരകളും കൊടി തോരണങ്ങളും നശിപ്പിച്ചു. പൊലീസെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. നഗരത്തി​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസി​ന്‍റെയും യൂത്ത് കോൺഗ്രസി​ന്‍റെയും നിരവധി കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

3

അതേ സമയ, വടകരയിൽ നാട്ടുകാരും എസ്.​എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിവീശി. 15 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ , ചിലർക്ക് നിസാര പരിക്കേറ്റു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

4

എന്നാൽ, മലപ്പുറത്ത് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ വേ​ദി​ക്ക്​ സ​മീ​പം കോ​ൺ​ഗ്ര​സ്​- ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ഉടലെടുത്തിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും നൊച്ചാടും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായി. പേരാമ്പ്ര പ്രസിഡൻസി കോളജ് റോഡിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ജനൽ ചില്ലുകളും ഡോറി​ന്‍റെ ചില്ലും തകർന്നു. പേരാമ്പ്ര പൊലീസ് സബ്ബ് ഇൻസ്പക്ടർ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി

5

പൈനാവ്‌ എൻജിനീയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌. ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഇന്നലെ സഹ പാഠി വ്യക്തമാക്കിയിരുന്നു. സമാധാനപരമായി നടന്ന കോളേജ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം പുറത്തെത്തിയ വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു.

6

ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞിരുന്നു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് - കെ എസ്‍ യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി.

7

യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിരുന്നു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.

Recommended Video

cmsvideo
    കേരളത്തെ ഞെട്ടിച്ച് ഇടുക്കിയിലെ കൊലപാതകം..നടുക്കുന്ന ദൃശ്യങ്ങൾ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+