അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. പുഴയിലെ ഒഴുക്കിൽപെട്ടാണ് അപകടം ഉണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മുള്ളരിക്കാടിന് സമീപമുള്ള ടർഫിൽ ഫുട്ബോൾ കളിക്കാനെത്തിയതായിരുന്നു ഇരുവരും. ഏബലും ശ്രീശരണും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്ന് ആറ്റിൽ കുളിക്കാനിറങ്ങി. തുടർന്ന് നാല് പേരും ഒഴുക്കിൽപ്പെട്ടു. ഇതോടെ സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഏബലിനേയും ശ്രീശരണിനേയും രക്ഷിക്കാൻ സാധിച്ചില്ല.
പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘമാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications