എസ്എസ്എല്‍സി തീര്‍ന്നു,വിദ്യാര്‍ഥികള്‍ ആഘോഷത്തില്‍
തിരുവനനന്തപുരം: പരീക്ഷയുടെ നാളുകള്‍ക്ക് വിട നല്‍കി ഇനി അവധിക്കാലത്തിലേയ്ക്ക്. സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്നലെ (മാര്‍ച്ച് 20) ന് ആവസാനിച്ച്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസഎല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ ചൂടില്‍ നിന്നും സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കുമ്പോള്‍ പത്താംകഌസ് വിദ്യാര്‍ഥികള്‍ക്ക് ഇനി വേര്‍പിരിയലിന്റെ നാളുകള്‍
പലരും നിറകണ്ണുകളോടെയാണ് അധ്യാപകരോടും കൂട്ടുകാരോടും വിടപറഞ്ഞ് പോയത്. മാര്‍ച്ച് 29 മുതലാണ് മൂല്യ നിര്‍ണയം.പരീക്ഷ തീര്‍ന്ന സന്തോഷത്തില്‍ കെട്ടിപ്പിടിച്ചും, ചായം തേച്ചും ആഘോഷിച്ച് കുട്ടികള്‍ വിടപറയാന്‍ നേരം നിറകണ്ണുകളോടെയാണ് മടങ്ങിയത്യ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റെ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളിലേയ്ക്ക്

പരീക്ഷച്ചൂടിന് വിട
പരീക്ഷയുടെ ചൂടൊക്കെ കഴിഞ്ഞെന്നേ...ഇനി അല്‍പ്പം ഐസ്‌ക്രീം നുണയാം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം ഐസ്‌ക്രീം കഴിയ്ക്കുന്ന വിദ്യാര്‍ഥിനികള്‍ . കോട്ടണ്‍ഹില്‍ ജിവിഎച്ച്എസ്എസില്‍ നിന്നുള്ള ദൃശ്യം

രക്ഷപ്പെട്ടേ
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിനികള്‍ ചായം തേയ്ക്കുന്നു

ഒരാളേയും വെറുതെ വിടില്ല
കൂട്ടുകാരിയുടെ മുഖത്ത് മഷി പുരട്ടാന്‍ ശ്രമിയ്ക്കുന്ന പെണ്‍കുട്ടി

ചായം പൂശി
ചായം നിറച്ച കുപ്പികളുമായി സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥിനികള്‍












Click it and Unblock the Notifications