കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ക്ലാസ് മുറിയില്‍ എങ്ങനെ ഇടപഴകണമെന്നുള്ള ബോധം കുട്ടികള്‍ക്കുണ്ടെന്ന് ഷീന ഷുക്കൂര്‍

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: കോളേജ് ക്ലാസ് മുറിയില്‍ ആണും പെണ്ണും ഒരു ബെഞ്ചിലിരിക്കാന്‍ പാടില്ലെന്ന ഫറൂഖ് കോളേജിന്റെ നിലപാടിനെതിരെ ഷീന ഷുക്കൂറും പ്രതികരിക്കുന്നു. സദാചാരവാദികള്‍ക്കെതിരെയാണ് മഹാത്മാഗന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ ആഞ്ഞടിച്ചത്. ഒരു ക്ലാസ് മുറിയില്‍ സദാചാര ബോധത്തോടെ എങ്ങനെ ഇടപഴകണമെന്നു തിരിച്ചറിയാനുള്ള ബോധം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അതാരും പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഷീന ഷുക്കൂര്‍ പറയുന്നത്.

ലിംഗ വിവേചന വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ തള്ളി കൊണ്ടാണ് ഷീന ഷുക്കൂര്‍ എത്തിയത്. ലീഗ് സ്ഥാനാര്‍ത്ഥിയായി വിസി സ്ഥാനത്തെത്തിയ ആളാണ് ഷീന ഷുക്കൂര്‍. മുന്‍പും പ്രസ്താവനകള്‍ നടത്തി ഷീന വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. പച്ച പതാകയുടെ തണലിലാണ് തനിക്ക് കാറും വീടും ലഭിച്ചത്. ആ കടപ്പാട് തനിക്കെന്നും ഉണ്ടാകുമെന്ന ഷീനയുടെ പ്രസ്താവന വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.

sheenashukkur

വിദ്യാഭ്യാസ രംഗത്തു ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ലിംഗവിവേചനം ക്ലാസ്മുറിയില്‍ ഇടകലര്‍ന്നിരിക്കുന്നതിലേക്കായി ചുരുക്കപ്പെടുകയാണോ? കഴിഞ്ഞ 15 വര്‍ഷമായി കോളേജുകളില്‍ അധ്യാപനം നടത്തുന്ന തനിക്ക് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ല. കോളേജിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് എല്ലാം തിരിച്ചറിയാനുള്ള ബോധം ഉണ്ടെന്നാണ് എന്റെ വിശ്വാസമെന്നും അവര്‍ പറയുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ ഒന്നിച്ചു പഠിക്കാനുള്ള രീതിയിലാണ് കോളേജുകള്‍ പണ്ട് മഹാന്മാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവരെ പ്രത്യേകം മാറ്റി ഇരുത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നും ഷീന ഷുക്കൂര്‍ പറയുന്നു.

English summary
students have sense, so they know how to interact with each other in classroom said MG University Pro-Vice-Chancellor Dr.sheena shukkur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X