കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ വിളയിച്ചത് നൂറുമേനി; നാടിന്റെ ആഘോഷമായി കൊയ്ത്തുത്സവം

Google Oneindia Malayalam News

കൊടുവള്ളി: മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് സംഘടിപ്പിച്ച കൊയ്ത്തുത്സവം ഗ്രാമോത്സവമായി. മടവൂര്‍ കൃഷിഭവന്റെ സഹായത്തോടെ വിളയാഞ്ചേരിത്താഴത്തെ രണ്ട് ഏക്കര്‍ പാടത്താണ് കാര്‍ഷിക ക്ലബ്ബ് അംഗങ്ങളും അധ്യാപകരും കൃഷിയിറക്കിയത്.

ഒടുവില്‍ കെ സുരേന്ദ്രന് കിട്ടേണ്ടത് തന്നെ കിട്ടി! കുരീപ്പുഴയെ കവിതയിൽ ട്രോളിയപ്പോള്‍ അതുക്കുംമേലെ!!ഒടുവില്‍ കെ സുരേന്ദ്രന് കിട്ടേണ്ടത് തന്നെ കിട്ടി! കുരീപ്പുഴയെ കവിതയിൽ ട്രോളിയപ്പോള്‍ അതുക്കുംമേലെ!!

മുന്‍പും സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടത്ത് കൃഷിയിറക്കിയിരുന്നു. നെല്ല് സ്‌കൂള്‍ ഗ്രൗണ്ടിലെത്തി മെതിച്ച് ഉണക്കി കുത്തരിയാക്കി വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുമെന്ന് ഹെഡ്മാസ്റ്റര്‍ ടി പ്രകാശ് പറഞ്ഞു. പൂർണമായും ജൈവികമായാണ് കൃഷി രീതി. കൃഷിപാഠങ്ങൾ വിദ്യാർത്ഥികൾക്ക പകർന്നു നല്കിയത് മടവൂർ കൃഷി ഭവൻറെ നേതൃത്വത്തിലാണ്.

harvest

ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷംസിയ മലയില്‍, പി.കെ സുലൈമാന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം ഷക്കീല ടീച്ചര്‍, വിസി റിയാസ് ഖാന്‍, പിടിഎ വൈസ് പ്രസിഡന്റ് എം. വിജയന്‍ നായര്‍, പ്രിന്‍സിപ്പല്‍ എന്‍. നവീനാക്ഷന്‍, പി. അബ്ദുല്‍ റസാഖ്, രവീന്ദ്രന്‍ കുന്ദമംഗലം, കൃഷി അസിസ്റ്റന്റ് അരുണ്‍, കെ അഹമ്മദ് കോയ, വി വിജയന്‍, കെകെ നജീബ്, പി അബ്ദുറഹ്മാന്‍, പികെ അന്‍വര്‍, ടി മുസ്തഫ എന്നിവര്‍ സംസാരിച്ചു.
English summary
students in farming earns good harvest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X