Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സർക്കാരിന് പൊൻതൂവൽ; സർക്കാർ സ്ക്കൂളുകളിൽ വിദ്യാർത്ഥികളുടെ ഒഴുക്ക്, വൻ വർധന!

തിരുവനന്തപുരം: സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഇത്തവണ വിദ്യാർത്ഥികളുടെ ഒഴുക്ക്. ഒന്നര ലക്ഷം വിദ്യാർത്ഥികൾ വർദ്ധിച്ചതായി സർക്കാരിന്റം ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒന്നാം ക്ലാസ്സില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെക്കാളും 12, 198 വിദ്യാര്‍ത്ഥികള്‍ അധികം പ്രവേശനം നേടി.ഈ അധ്യായന വര്‍ഷം 3,16,023 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത്.അതായത് കഴിഞ്ഞ തവണത്തേക്കാള്‍ 12,198 കുട്ടികള്‍ അധികം.

അതേസമയം അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ പ്രവേശനം തേടുന്നത് കുറഞ്ഞതായും കണക്കുകൾ‌ വ്യക്തമാക്കുന്നു. 7122 കുട്ടിൾ അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുറഞ്ഞു. 2 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ 1, 45,208 പുതിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.

കൂടുതൽ അഞ്ചാംക്ലാസിൽ

കൂടുതൽ അഞ്ചാംക്ലാസിൽ

5ആം ക്ലാസ്സിലാണ് കൂടുതല്‍ കുട്ടികള്‍, 40,385. 8ആം ക്ലാസ്സില്‍ 3,0063 വിദ്യാര്‍ത്ഥികളും കൂടി.

ഏറ്റവും കൂടുതൽ തൃശൂരിൽ

ഏറ്റവും കൂടുതൽ തൃശൂരിൽ

തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്, തൃശൂർ ജില്ലയിൽ 7581 വിദ്യാർത്ഥികൾ ഈ വർഷം കൂടുതലായി സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ചേർന്നു .

കൊഴിഞ്ഞുപോക്ക് കുറഞ്ഞു

കൊഴിഞ്ഞുപോക്ക് കുറഞ്ഞു

മുന്‍ വര്‍ഷങ്ങെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറഞ്ഞു. ഈ വര്‍ഷം 20, 387 കുട്ടികള്‍ മാത്രമാണ് സംസ്ഥാനത്ത് കൊഴിഞ്ഞുപോയത്.

പിണറായി സർക്കാരിന്റെ ഇടപെടൽ

പിണറായി സർക്കാരിന്റെ ഇടപെടൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങലിൽ പിണറായി സർക്കാരിന്റെ ഇടപെടലുകൾ ഫലം കണ്ടു എന്ന് തന്നെയാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്.

പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു

പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു

ഈ വർഷം പ്രവേശനോത്സവം വളരെ വിപുലമായാണ് സംസ്ഥാന ആഘോഷിച്ചത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്.

പാഠ പുസ്തക വിതരണം കാര്യക്ഷമം

പാഠ പുസ്തക വിതരണം കാര്യക്ഷമം

വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന കാര്യത്തിലും സർക്കാർ കാര്യക്ഷ,മായി തന്നെ ഇടപെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+