കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് പൂസായി വിദ്യാര്‍ഥികള്‍ അഴിഞ്ഞാടി; വിദ്യാര്‍ഥിനികളെ ശല്യം ചെയ്തു, സ്‌കൂളില്‍ ബഹളം

പോലീസിന് ഇയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

  • By Ashif
Google Oneindia Malayalam News

തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളം വച്ചു. വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതോടെ ഒച്ചപ്പാടായി. അധ്യാപകര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും പ്രശ്‌നം അവസാനിച്ചില്ല. പോലീസ് വന്നിട്ടും വിദ്യാര്‍ഥികള്‍ സത്യം പുറത്തുവിടാതെ ഒളിച്ചുകളിച്ചു. ഇവര്‍ കഴിച്ചത് വിദേശമദ്യമാണെന്ന് ബോധ്യമായിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ആഘോഷത്തിന്റെ മറവില്‍ മദ്യപിച്ച് സ്‌കൂളില്‍ ശല്യമുണ്ടാക്കിയത്. പോലീസിന് പിന്നാലെ രക്ഷിതാക്കളും സ്‌കൂളിലെത്തി. വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ്...

ആരാണ് മദ്യം കൊടുത്തത്

ആരാണ് മദ്യം കൊടുത്തത്

ആരാണ് വിദേശ മദ്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് എന്നാണ് പോലീസും എക്‌സൈസ് വകുപ്പും അന്വേഷിക്കുന്നത്. വിശദമായ അന്വേഷണം നടത്തി മദ്യം കൊണ്ടുവന്നവരെ പിടികൂടാന്‍ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. സ്‌കൂള്‍ എല്ലാ പിന്തുണയും പോലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളില്‍

സര്‍ക്കാര്‍ സ്‌കൂളില്‍

നെടുങ്കണ്ടം മേഖലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥികളാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സെന്റ് ഓഫ് പാര്‍ട്ടിയുടെ ഭാഗമായിട്ടാണ് വിദേശമദ്യം കൊണ്ടുവന്നത്.

വിദ്യാര്‍ഥിനികളെ ശല്യം ചെയ്തു

വിദ്യാര്‍ഥിനികളെ ശല്യം ചെയ്തു

മദ്യപിച്ച ശേഷം വിദ്യാര്‍ഥിനികളെ ശല്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് ബഹളമായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ കൈയ്യോടെ പിടികൂടുകയായിരുന്നു.

മറുപടി നല്‍കിയിയല്ല

മറുപടി നല്‍കിയിയല്ല

മദ്യം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വിദ്യാര്‍ഥികള്‍ മറുപടി നല്‍കിയിയല്ല. ഏറെ നേരം സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്തു. ഒടുവില്‍ സത്യം പറയില്ലെന്ന ബോധ്യമായതോടെ പോലീസിനെ വിളിക്കുകയായിരുന്നു.

രക്ഷിതാക്കളെത്തിയിട്ടും

രക്ഷിതാക്കളെത്തിയിട്ടും

പോലീസ് എല്ലാ അടവും പയറ്റിയിട്ടും വിദ്യാര്‍ഥികള്‍ മദ്യം നല്‍കിയവരെ കുറിച്ച് പറഞ്ഞില്ല. തുടര്‍ന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അപ്പോഴും വിദ്യാര്‍ഥികള്‍ മൗനം പാലിച്ചു.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയും

എട്ടാം ക്ലാസ് വിദ്യാര്‍ഥിയും

ഒടുവില്‍ സഹികെട്ട പോലീസ് വിദ്യാര്‍ഥികളെ താക്കീത് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കൊപ്പം മദ്യം കഴിച്ചവരില്‍ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമുണ്ട്. സ്‌കൂള്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ് വിദ്യാര്‍ഥികളുടെ മദ്യപാനം.

പൂര്‍വവിദ്യാര്‍ഥി സംശയത്തില്‍

പൂര്‍വവിദ്യാര്‍ഥി സംശയത്തില്‍

പത്തോളം വിദ്യാര്‍ഥികളാണ് മദ്യപിച്ചത്. ബഹളം വച്ചെത്തിയ ഇവര്‍ വിദ്യാര്‍ഥിനികളെയും ശല്യപ്പെടുത്തുകയായിരുന്നു. പൂര്‍വ വിദ്യാര്‍ഥിയാണ് വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയത് എന്ന് സംശയിക്കുന്നു.

കസ്റ്റഡിയിലെടുത്തേക്കും

കസ്റ്റഡിയിലെടുത്തേക്കും

പോലീസിന് ഇയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയത്തിലുള്ള പൂര്‍വ വിദ്യാര്‍ഥിയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയാണ്. ചിലപ്പോള്‍ ഇയാളെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

 കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!! കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!

13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത, 150 ബസുകളില്‍ യാത്ര13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത, 150 ബസുകളില്‍ യാത്ര

സൗദി അറേബ്യയെ പൂട്ടാന്‍ അമേരിക്ക; പുതിയ ഉപാധിവച്ചു!! ട്രംപിന്റെ അന്ത്യശാസനം, ഖത്തര്‍ തയ്യാര്‍സൗദി അറേബ്യയെ പൂട്ടാന്‍ അമേരിക്ക; പുതിയ ഉപാധിവച്ചു!! ട്രംപിന്റെ അന്ത്യശാസനം, ഖത്തര്‍ തയ്യാര്‍

English summary
School students liquored in party celebration in Nedunkanddam, Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X