കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ മറ്റ് ജില്ലക്കാര്‍ക്ക് മാതൃക: മുന്‍വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: വിദ്യഭ്യാസ മുന്നേറ്റത്തില്‍ മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ മറ്റു ജില്ലക്കാര്‍ക്ക് മാതൃകയാണെന്ന് മുന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എംഎല്‍എ പറഞ്ഞു. കെ.എം.സി.സി തിരൂരങ്ങാടി കരുമ്പില്‍ പ്രവാസി കൂട്ടായ്മ രണ്ടാമത് കെ.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ എഡുക്കേഷണല്‍ അച്ചിവ്മെന്റ് അവാര്‍ഡ് ഫെസ്റ്റും കരിയര്‍ ഗൈഡന്‍സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യഭ്യാസത്തില്‍ പിന്നോക്കം നിന്ന ഈ ജില്ലയെ ഇന്ന് കാണുന്ന റാങ്കുകളിലേക്കും മറ്റും ഇയര്‍ത്തിയത് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്നും എം.എല്‍.എ പറഞ്ഞു.


കെ.പി.നാസര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ഡോ. ഹാറൂണ്‍ റഷീദ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സെടുത്തു. എം മുഹമ്മദ് കുട്ടി മുന്‍ഷി അനുസ്മരണ പ്രഭാഷണം ടത്തി. എ.കെ.റഹീം, കെ.എം. മൊയ്തീന്‍, സാദിഖ് ഒള്ളക്കന്‍, അലി കണ്ടാണത്ത്, എം.ടി.ഹംസ, ടി അയ്യൂബ്, എം.സി.ഷംസുദ്ധീന്‍, റസാഖ് കാട്ടികുളങ്ങര, ഓ.സി. ബാവ, അഷ്റഫ് വളപ്പില്‍, ഫൈസല്‍ പൂങ്ങാടന്‍, എ.കെ.സലാം, കെ.മൂസകോയ, കെ.കെ.നഹീം, കുഞ്ഞിമോന്‍ തങ്ങള്‍, കെ.കെ.മന്‍സൂര്‍, സി.വി.അലി ഹസ്സന്‍, കെ.പി സൈനുദീന്‍, കെ.കെ മുബാശിര്‍, കെ അന്‍ഷാദ്, കെ.കെ നബീല്‍, ഒ സഫുവാന്‍, കെ.കെ വാസിഫ്, സി.വി ബാസിത് പ്രസംഗിച്ചു

abdurabb

കെഎംസിസി കരുമ്പില്‍ പ്രവാസി കൂട്ടായ്മ രണ്ടാമത് കെ.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ എഡുക്കേഷണല്‍ അച്ചിവ്മെന്റ് അവാര്‍ഡ് ഫെസ്റ്റും കരിയര്‍ ഗൈഡന്‍സും മുന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ തോടുകളുടെ നവീകരണത്തിന് വിവിധ പദ്ധതികളൊരുക്കുമെന്നു തുടര്‍ന്നു അബ്ദുറബ്ബ് മറ്റൊരു ചടങ്ങില്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തിലെയും രണ്ട് നഗരസഭയിലെയും നവീകരിക്കേണ്ട തോടുകളുടെ വിവര ശേഖരണം നടത്തിയതിന് ശേഷം പദ്ധതിക്ക് അനുയോജ്യമായ തോടുകളിലാണ് പദ്ധതി നടപ്പിലാക്കുക. തോട് കിളച്ച് ഇരു ഭാഗത്തും ബി.സി.ബി കെട്ടി വെള്ളം സംഭരിച്ച് നിര്‍ത്തുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കേണ്ട തോടുകളുടെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം കൈമാറണമെന്ന് എം.എല്‍.എ അധികൃതരോട് നിര്‍ദ്ധേശിച്ചു.

English summary
studnets in malappuram are the models for other districts in education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X