അമ്പൂരിയിലെ കുട്ടികള്‍ ഇപ്പോഴും മുതലയെ പേടിക്കണം
അമ്പൂരി: യാത്രാ സൗകര്യങ്ങള്‍ ഏറെ പുരോഗമിച്ചിരിക്കുന്നു ഇന്ന്. എന്നാലും പലയിടത്തും റോഡോ പാലമോ ഇല്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ നിന്നുള്ള വാര്‍ത്ത കുറച്ചുകൂടി പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഇവിടെ യാത്രാസൗകര്യത്തിന്റെ അഭാവത്തോടൊപ്പം വലിയൊരു ഭീഷണി കൂടിയുണ്ട്.
നെയ്യാര്‍ ഡാമിലെ മുതലകളേയും ചീങ്കണ്ണികളേയും പേടിച്ച് വേണം കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍. ആ കഥ ഇങ്ങനെയാണ്....

അമ്പൂരിയിലെ കുട്ടികള്‍
അമ്പൂരിയിലെ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്ക് ചെറു തോണികളില്‍ പുഴ കടന്ന് വേണം സ്കൂളിലെത്താന്‍.

നെയ്യാര്‍ ഡാം
നെയ്യാര്‍ ഡാമിന്റെ ഭാഗമാണീ പുഴ. മുതലകളും ചീങ്കണ്ണികളും വിഹരിക്കുന്ന പുഴ.

പാലമില്ല
പാലമില്ലാത്തതിനാല്‍ തോണിയില്‍ പുഴ കടക്കുകയല്ലാതെ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും വേറെ വഴിയില്ല.

മുതലപ്പേടി
നെയ്യാര്‍ ഡാമിലെ മുതലകള്‍ ആളുകളെ ആക്രമിച്ച കഥകള്‍ കേട്ട് വളര്‍ന്ന കുട്ടികളാണിവര്‍. അടുത്തിടെയായി അത്തരം വാര്‍ത്തകള്‍ അധികമൊന്നും ഇല്ലെങ്കിലും ഡാമിലെ മുതലകള്‍ ഇപ്പോഴും പേടി സ്വപ്നമാണ്.

ക്രോക്കൊഡൈല്‍ പാര്‍ക്ക്
നെയ്യാര്‍ ഡാമില്‍ ഒരു ക്രോക്കൊഡൈല്‍ പാര്‍ക്കുണ്ട്. പുഴയില്‍ നിന്ന് പിടിച്ച മുതലകളും ചീങ്കണ്ണികളും ആണ് അവിടെയുള്ളത്. സ്റ്റീവ് ഇര്‍വിന്റെ പേരില്‍ ചീങ്കണ്ണി പാര്‍ക്ക് തുടങ്ങിയത് മുമ്പ് വിവാദത്തിന് ഇടയാക്കിയിരുന്നു.

ജീവിക്കുന്ന ഇര
മുതലയുടെ ആക്രമണത്തിന്റെ ജീവിക്കുന്ന ഇരയായി കൃഷ്ണമ്മ ഇപ്പോഴും നെയ്യാറിന്റെ തീരത്തുണ്ട്.

നഷ്ടപ്പെട്ടത് വലതുകൈ
മുതലയുടെ ആക്രമണത്തില്‍ കൃഷ്ണമ്മക്ക് നഷ്ടപ്പെട്ടത് തന്റെ വിലയേറിയ വലതുകൈ ആയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications