കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പൂരിയിലെ കുട്ടികള്‍ ഇപ്പോഴും മുതലയെ പേടിക്കണം

  • By Soorya Chandran
Google Oneindia Malayalam News

അമ്പൂരി: യാത്രാ സൗകര്യങ്ങള്‍ ഏറെ പുരോഗമിച്ചിരിക്കുന്നു ഇന്ന്. എന്നാലും പലയിടത്തും റോഡോ പാലമോ ഇല്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ നിന്നുള്ള വാര്‍ത്ത കുറച്ചുകൂടി പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഇവിടെ യാത്രാസൗകര്യത്തിന്റെ അഭാവത്തോടൊപ്പം വലിയൊരു ഭീഷണി കൂടിയുണ്ട്.

നെയ്യാര്‍ ഡാമിലെ മുതലകളേയും ചീങ്കണ്ണികളേയും പേടിച്ച് വേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. ആ കഥ ഇങ്ങനെയാണ്....

അമ്പൂരിയിലെ കുട്ടികള്‍

അമ്പൂരിയിലെ കുട്ടികള്‍

അമ്പൂരിയിലെ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ചെറു തോണികളില്‍ പുഴ കടന്ന് വേണം സ്‌കൂളിലെത്താന്‍.

നെയ്യാര്‍ ഡാം

നെയ്യാര്‍ ഡാം

നെയ്യാര്‍ ഡാമിന്റെ ഭാഗമാണീ പുഴ. മുതലകളും ചീങ്കണ്ണികളും വിഹരിക്കുന്ന പുഴ.

പാലമില്ല

പാലമില്ല

പാലമില്ലാത്തതിനാല്‍ തോണിയില്‍ പുഴ കടക്കുകയല്ലാതെ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും വേറെ വഴിയില്ല.

മുതലപ്പേടി

മുതലപ്പേടി

നെയ്യാര്‍ ഡാമിലെ മുതലകള്‍ ആളുകളെ ആക്രമിച്ച കഥകള്‍ കേട്ട് വളര്‍ന്ന കുട്ടികളാണിവര്‍. അടുത്തിടെയായി അത്തരം വാര്‍ത്തകള്‍ അധികമൊന്നും ഇല്ലെങ്കിലും ഡാമിലെ മുതലകള്‍ ഇപ്പോഴും പേടി സ്വപ്‌നമാണ്.

ക്രോക്കൊഡൈല്‍ പാര്‍ക്ക്

ക്രോക്കൊഡൈല്‍ പാര്‍ക്ക്

നെയ്യാര്‍ ഡാമില്‍ ഒരു ക്രോക്കൊഡൈല്‍ പാര്‍ക്കുണ്ട്. പുഴയില്‍ നിന്ന് പിടിച്ച മുതലകളും ചീങ്കണ്ണികളും ആണ് അവിടെയുള്ളത്. സ്റ്റീവ് ഇര്‍വിന്റെ പേരില്‍ ചീങ്കണ്ണി പാര്‍ക്ക് തുടങ്ങിയത് മുമ്പ് വിവാദത്തിന് ഇടയാക്കിയിരുന്നു.

ജീവിക്കുന്ന ഇര

ജീവിക്കുന്ന ഇര

മുതലയുടെ ആക്രമണത്തിന്റെ ജീവിക്കുന്ന ഇരയായി കൃഷ്ണമ്മ ഇപ്പോഴും നെയ്യാറിന്റെ തീരത്തുണ്ട്.

നഷ്ടപ്പെട്ടത് വലതുകൈ

നഷ്ടപ്പെട്ടത് വലതുകൈ

മുതലയുടെ ആക്രമണത്തില്‍ കൃഷ്ണമ്മക്ക് നഷ്ടപ്പെട്ടത് തന്റെ വിലയേറിയ വലതുകൈ ആയിരുന്നു.

English summary
Students of Amboori have to cross crocodile flooded river to reach school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X