കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പ്രതിഷേധം, കേസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ കുസാറ്റിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്. കുസാറ്റിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കളമശേരി പോലീസ് കേസെടുത്തത്. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു.

06

നടപടിയുണ്ടാകുമെന്ന് വിസി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുസാറ്റ് ഭരണകാര്യാലയത്തിന് മുന്നില്‍ നടത്തിയ സമരം ഉച്ചയോടെ അവസാനിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രമെന്റേഷന്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. കാറിടിച്ച് വീഴ്ത്തിയ ശേഷം കമ്പി കൊണ്ട് കാലിനും തലയ്ക്കും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ ആസില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

ദിവസങ്ങള്‍ക്ക് മുമ്പ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും നാലാംവര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ബൈക്കില്‍ പ്രധാന ഗേറ്റിലൂടെ പോകുമ്പോള്‍ കാറിടിച്ചുവീഴ്ത്തിയ ശേഷം കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. സംഘടനക്കെതിരെ അല്ല, സംഘടനയിലെ ചിലര്‍ക്കെതിരെയാണ് പ്രതിഷേധമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആരോപണ വിധേയരില്‍ ഒരാള്‍ കുത്തുകേസിലെ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റൊരാള്‍ മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയാണെന്നും സമരക്കാര്‍ പറഞ്ഞു.

English summary
Students Protest against SFI leaders in CUSAT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X