കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റക്കര ടോംസ് കോളേജിലും വിദ്യാർത്ഥി സമരം; ഒത്തുതീർപ്പിന് മാനേജ്മെന്റിന്റെ കുറുക്കുവഴികൾ !!!

സൌകര്യങ്ങളില്ലാത്ത നിലവിലെ ക്യാന്പസിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് വിദ്യാർത്ഥികളെ മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

  • By Deepa
Google Oneindia Malayalam News

കോട്ടയം: തിരുവനന്തപുരം ലോ അക്കാദമിയില്‍ മാത്രമല്ല, മാനേജ്‌മെന്‌റ് പീഡനത്തിന് എതിരെ കോട്ടയം മറ്റക്കര ടോംസ്‌കോളേജിലും വിദ്യാര്‍ത്ഥി സമരം ശക്തമാവുകയാണ്. വിദ്യാര്‍ത്ഥി പീഡന പരാതികല്‍ ഉയര്‍ന്ന കോളേജില്‍ സാങ്കേതിക സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തെളിവെടുപ്പ് നടത്തി.

കോളേജിന് അഫ്‌ലിയേഷന്‍ ഇല്ല

സാങ്കേതിക സർവ്വകാലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഡോ. ജി രാധാകൃഷ്ണന്‍ പിള്ള, സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ജി പി പത്മകുമാര്‍, വിദ്യാഭ്യാസ ജോയിന്‌റ് ഡയറക്ടര്‍ എന്നിവരാണ് കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്. ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. മതിയായ പഠന സൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോളേജിന് അഫ്‌ലിയേഷന്‍ ഇല്ലെന്ന് തെളിവെടുപ്പ് നടത്താനെത്തിയ വിദഗ്ദ്ധ സമിതി വ്യക്തമാക്കി.

മാനേജ്‌മെന്‌റിന്‌റെ കള്ളക്കളി

മറ്റൊരു കെട്ടിടത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടുപോകാനുള്ള മാനേജ്‌മെന്‌റിന്‌റെ ശ്രമം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തടഞ്ഞു. ഇപ്പോഴുള്ള കെട്ടിടങ്ങല്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാധ്യത ഇല്ലെന്ന് അറിഞ്ഞ് കൊണ്ടാണ് മാനേജ്‌മെന്‌റ് ഇങ്ങനെ ഒരു കള്ളക്കളിക്ക് മുതിര്‍ന്നത്.

കുട്ടികളുടെ ഭാവി !!

അഫ്‌ലിയേഷന്‍ ഇല്ലാത്ത കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ ഭാവിയെ കുറിച്ചാണ് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഇതേ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ച് സമരക്കാരെ വരുതിയിലാക്കാനും മാനേജ്‌മെന്‌റ് ശ്രമിക്കുന്നുണ്ട്.

മറ്റൊരു ക്യാമ്പസിലേക്ക്

മറ്റക്കരയിലെ പരിമിതമായി സാഹചര്യത്തില്‍ പഠിയ്ക്കുന്ന കുട്ടികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റണമെന്ന് രക്ഷിതാക്കല്‍ ആവശ്യപ്പടുന്നുണ്ട്. ഇത് മാനേജ്‌മെന്‌റ് അംഗീകരിക്കാനാണ് സാധ്യത. കാരണം ഇതിലൂടെ അഫ്‌ലിയേഷന്‍ നേടിയെടുക്കാന്‍ മാനേജ്‌മെന്‌റ് ശ്രമിക്കും.

അന്വേഷണ സമിതിയുടെ നിലപാട്

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ രജിസ്ട്രാര്‍ കോളേജിലെ ക്രമക്കേടുകളും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‌റെ അടിസ്ഥാനത്തില്‍ കോളേജ് അഫ്‌ലിയേഷന്‍ പൂര്‍ണമായി റ്ദ്ദാക്കണമെന്നാണ് വിസിയുടെയും പിവിസിയുടെയും നിലപാട്.

English summary
Technical University Members visited Mattakka Toms college. students protest continuous in campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X