യുക്രൈനിയില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പ് വരുത്തണം: കൊടിക്കുന്നില്‍
ദില്ലി: ഉക്രെയിനിൽ നിന്നും യുദ്ധക്കെടുതികൾ സഹിച്ചു മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും മറ്റു പൗരന്മാർക്കും തടസ്സമില്ലാതെ തുടർ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും തൊഴിൽ കണ്ടെത്തുന്നതിനും ഉൾപ്പെടെയുള്ള ബഹുമുഖ പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം രണ്ടാം ഘട്ടം തുടങ്ങിയ ആദ്യ ദിവസം യുക്രൈന്‍ വിഷയം അടിയന്തിര പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. ഉക്രെയിനിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ വന്ന പാളിച്ചകളും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം രണ്ടാം ഘട്ടം തുടങ്ങിയ ദിവസം തന്നെ, യുദ്ധം കാരണം ഉക്രെയിനിൽ നിന്നും മടങ്ങിയെത്തിയ നമ്മുടെ വിദ്യാർഥികളുടെ തുടർ പഠനവും അവരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതും, പുനരധിവാസവും ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തിര പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. ഉക്രെയിനിൽ നിന്നും യുദ്ധക്കെടുതികൾ സഹിച്ചു മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും മറ്റു പൗരന്മാർക്കും തടസ്സമില്ലാതെ തുടർ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും തൊഴിൽ കണ്ടെത്തുന്നതിനും ഉൾപ്പെടെയുള്ള ബഹുമുഖ പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിക്കണം.

ഉക്രെയിനിൽ നിന്ന് മടങ്ങിവന്ന നമ്മുടെ വിദ്യാർഥികൾ നേരിട്ടത് സമാനതകളില്ലാത്ത ദുരനുഭവങ്ങൾ ആണ്, അവരുടെതല്ലാത്ത കാരണം കൊണ്ട് പഠനം പാതിവഴിയിൽ മുടങ്ങിപ്പോയതിനാൽ അവരുടെ വിദ്യാഭ്യാസം പൂർണ്ണമായി മുടങ്ങുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാൻ പാടില്ല. അവർക്കു തുടർ വിദ്യാഭ്യാസം ഇന്ത്യയിലെ മെഡിക്കൽ കോളെജുകളിൽ നൽകേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വം ആണ് . ഈ വിഷയത്തിൽ ദേശീയ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ്, മറ്റു സർക്കാർ ഏജൻസികൾ എന്നിവയുമായി ചർച്ചകൾ നടത്തി നയപരമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ഇന്ന് ഞാൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
'എന്റെ ആത്മാവ് ഇങ്ങനെയാണ്': കിടിലന്‍ ചിത്രങ്ങളുമായി അഹാന.. ഏറ്റെടുത്ത് ആരാധാകർ
കുട്ടികളുടെ നല്ല ഭാവി സ്വപ്നം കണ്ട് വിദ്യാഭ്യാസ ലോൺ എടുത്ത രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്, അവർക്ക് തുടർപഠനത്തിന് ഉക്രെയിനിലേക്ക് ഇനി ഇപ്പൊൾ തിരികെ പോകാമെന്ന് സർക്കാരുകൾക്ക് പോലും പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥ കണക്കിലെടുത്ത് തന്നെ ഉക്രെയിനിലെ ഇന്ത്യൻ വിദ്യാർഥികൾ എടുത്ത വിദ്യാഭ്യാസ ലോണിന് മൊറട്ടോറിയം പ്രഖ്യാപിക്കൽ , എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാർ പ്രാധാന്യത്തോടെ തന്നെ പരിഗണിക്കണം.
ഒപ്പം തന്നെ ഉക്രെയിനിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ വന്ന പാളിച്ചകൾ നമ്മൾ കണ്ടതാണ്. എംബസിയിൽ നിന്നും മോശമായ രീതിയിലെ പ്രതികരണം , ഏകോപന പാളിച്ചകൾ, എല്ലാം. ഈ പ്രശ്നങ്ങൾ എല്ലാം കണക്കിലെടുത്ത് തന്നെ എല്ലാ ഇന്ത്യൻ എംബസികളിലും കോൺസുൽ ജനറൽ ഓഫീസുകളിലും , ഹൈക്കമീഷനുകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വിദ്യാർത്ഥി ക്ഷേമ സെല്ലുകൾ പ്രത്യേകം പ്രവർത്തനം ആരംഭിക്കണം എന്നും വിദേശ കാര്യ മന്ത്രാലയത്തിൽ സുസജ്ജമായ കൺട്രോൾ റൂം ഉണ്ടാകണം എന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു ഇന്ത്യൻ വിദ്യാർത്ഥി പോലും ഒരു വിദേശരാജ്യത്ത് ഇനിമേലിൽ ഒറ്റക്കാവരുത്...
Recommended Video
ഏതാണ്ട് 20000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് ഉക്രെയിനിൽ നിന്നും മടങ്ങി വന്നതെന്നും ഇവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരേണ്ടത് കേന്ദ്രസർക്കാരിൻ്റെ പ്രാഥമിക ചുമതല ആണെന്നും ഈ വിഷയത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി ലോക്സഭയിൽ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കണം എന്നും തുടർന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളുടെ ഭാവിയാണ് രാജ്യത്തിൻ്റെ ഭാവി , അത് പരിഗണിച്ച് വേണം ഓരോ തീരുമാനവും കേന്ദ്ര സർക്കാർ കൈക്കൊള്ളാൻ.












Click it and Unblock the Notifications