കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപാല്‍ ദിനത്തില്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ക്ക് പൂവച്ചല്‍ സ്‌കൂളില്‍ നിന്ന് 101 കത്തുകള്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തപാല്‍ ദിനമായ ഇന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് പൂവച്ചല്‍ സ്‌കൂളില്‍ നിന്ന് നൂറ്റിയൊന്ന് കത്തുകള്‍ കിട്ടിയിട്ടുണ്ടാകും.തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിവന്നിരുന്നതും പാതി വഴിയില്‍ ഉപേക്ഷിച്ചതുമായ'കാന്‍സര്‍ കെര്‍ ഫോര്‍ ലൈഫ് ' എന്ന പദ്ധതി പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു കത്ത്.

അര്‍ബുദ രോഗത്താലും സാമ്പത്തിക പരാധീനതകളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെ സഹായകമായിരുന്ന പദ്ധതി കുറേ നാളായി നിലച്ചിട്ട്. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലബുകളിലെ അംഗങ്ങളായ 101ി ഒന്ന് വിദ്യാര്‍ത്ഥികളാണ് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് കത്തെഴുതിയത്.

letler

കത്തെഴുത്ത് കൂടാതെ തപാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. വെറും അന്‍പത് പൈസയ്ക്ക് ഇന്ത്യയിലെവിടയും സന്ദേശം അയയ്ക്കാമെന്ന അറിവ് പല വിദ്യാര്‍ത്ഥികള്‍ക്കും ആശ്ചര്യമായിരുന്നു. ലെറ്റര്‍ ബ്ലോക്‌സില്‍ ജിവിതത്തിലാദ്യമായി കത്തിട്ടതും അതിനുള്ളില്‍ കൈ കുടിങ്ങിയതും കുട്ടികള്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മയായി.

പൂവച്ചല്‍ പോസ്റ്റ് മാസ്റ്റര്‍ ആര്‍എസ് ബിന്ദു കുമാരി മ്മ, പോസ്റ്റ്മാന്‍ റോബര്‍ട്ട് റ്റി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സീമ സേവ്യര്‍, പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി പി, വിനോദ് മുണ്ടേല, ലക്ഷ്മി പിഎസ്, രഞ്ചു എസ്, ദീപ, ഷര്‍ളി കെജി തുടങ്ങിയവരാണ് കുട്ടികളെ കത്തെഴുതാനും പോസ്റ്റാഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കികൊടുക്കാനും നേതൃത്വം നല്‍കിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
students sent 101 letters to Health Minister KK Sjylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X