Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂനൂര്‍ പുഴയ്ക്കായി വിദ്യാര്‍ഥികളുടെ കുട്ടിച്ചങ്ങല; പുഴ സംരക്ഷണത്തിനായി പുഴയാത്ര

താമരശേരി: പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ നടത്തുന്ന ജനകീയ പുഴ ശുചീകരണ പരിപാടിയായ പുഴയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പൂനൂര്‍ ടൗണില്‍ കുട്ടിച്ചങ്ങല തീര്‍ത്തു. പുഴ സംരക്ഷണത്തിന്റെ ആവശ്യകത അടങ്ങിയ പ്ലക്കാര്‍ഡുകളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ പുഴ ഞങ്ങളുടേത് കൂടിയാണെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിച്ചു. ഏപ്രില്‍ 07 മുതല്‍ 09 വരെ ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നേതൃത്വത്തിലാണ് പുഴ ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

poonoor river

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു. ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുഷീര്‍ പുഴസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം പദ്ധതി വിശദീകരിച്ചു. കെ.കെ മുനീര്‍ സ്വാഗതം പറഞ്ഞു. സേവ് പൂനൂര്‍പുഴ ഫോറം ജില്ലാ പ്രസിഡന്റ് പി.എച്ച് താഹ, സി.പി കരീംമാസ്റ്റര്‍, സലീം വട്ടക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൈവേ സിദ്ദീഖ്, ഫസല്‍വാരിസ്, പുല്ലടി റസാഖ്, അഷ്‌റഫ്‌ലി, മന്‍സൂര്‍ അവേലം, സി.പി റഷീദ് , അഷ്‌റഫ് , ലത്തീഫ് കക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+