Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുബനം മാത്രമല്ല; സദാചാരത്തിനെതിരെ ഇങ്ങനെയും പ്രതിഷേധിക്കാം

തിരുവനന്തപുരം: സദാചാര ഗൂണ്ടായിസത്തിനെതിരെ ചുംബന സമരം നടത്തി മാത്രമല്ല, തെരുവു നാടകത്തിലൂടെയും പ്രതിഷേധിക്കാമെന്ന് കാണിച്ചുതരികയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലചിത്രമേളയ്ക്കിടെ ആയിരുന്നു വ്യത്യസ്ത കലാലയങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് തെരുവുനാടകം സംഘടിപ്പിച്ചത്.

തെരുവില്‍ നടത്തിയാല്‍ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നാണ് തിരുവനന്തപുരം കൈരളി തിയേറ്ററിനുമുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വെറും മൂന്നു ദിവസത്തിനുള്ളിലാണ് ഇത്തരമൊരു നാടകം അവതരിപ്പിക്കാന്‍ ആലോചനയുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

kiss0flove

സദാചാര ഗുണ്ടകളെയും, ചുംബന സമരത്തില്‍ പങ്കെടുത്തവരെ അടിച്ചൊതുക്കിയ പോലീസിനെയും കണക്കറ്റ് കളിയാക്കുന്നതാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച നാടകം. മേളയ്‌ക്കെത്തിയ ഒട്ടേറെ പേര്‍ നാടകം കാണാനായി തടിച്ചുകൂടിയിരുന്നു. ദൃശ്യമാധ്യമങ്ങളടക്കം മേളയ്‌ക്കെത്തിയതിനാല്‍ നാടകത്തിന് നല്ല പ്രചാരണവും ലഭിച്ചു.

കഴിഞ്ഞദിവസം മേളയ്ക്കിടെ ചുംബന സമരവും സംഘടിപ്പിക്കപ്പെട്ടിരുന്നു. സദാചാര ഗുണ്ടകള്‍ കൈയ്യേറാത്ത ഇടമായതുകൊണ്ടുതന്നെ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ പരിപാടി നടത്തുകയും ചെയ്തു. ഇരുപതോളം പേര്‍ മിനിറ്റുകളോളം മാറിമറി ചുംബിച്ചതിനാല്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് അത് മനോഹര കാഴ്ചയുമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+