'ഷർട്ട് എടുത്താൽ ഇടി ഫ്രീ' പിള്ളേരെ ഞെട്ടിയ്ക്കാൻ നോക്കിയ കല്യാൺ സിൽക്സ് മുതലാളിയ്ക്ക് പണി കിട്ടി!!!
ഷര്‍ട്ട് മാറ്റി നല്‍കാമെന്നാണ് കടക്കാര് ആദ്യം പറഞ്ഞിരുന്നത്, എന്നാല്‍ പിന്നീട് കാല് മാറി. സെയില്സ്മാന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയര്‍ത്തു.

തിങ്കളാഴ്ചയാണ് കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ത്ഥി റെന്‍സണും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഷര്‍ട്ട് വാങ്ങിയത്. ഒരു തവണ കഴുകിയപ്പോല് തന്നെ ഷര്‍ട്ടിന്റെ നിറം പോയി. ഇതേ തുടര്‍ന്നാണ് ഷര്‍ട്ട് മാറ്റി നല്‍കാനായി റെന്സണ് കടയിലേത്തിയത്.

ആദ്യം ഷര്‍ട്ട് മാറ്റി നല്‍കാമെന്നാണ് കടക്കാര് പറഞ്ഞിരുന്നത്, എന്നാല്‍ പിന്നീട് കാല് മാറി. സെയില്സ്മാന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയര്‍ത്തു. ഇതിനിടെ ഒരാള്‍ റെന്‍സണെ ട്രയല്‍ റൂമിലേക്ക് വിളിച്ച് കൊണ്ട് പോയി.

ട്രയല്‍ റൂമില്‍ വെച്ച് സെയില്സ്മാന് റെന്‍സണെ മര്‍ദ്ദിയ്ക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും മര്‍ദ്ദിച്ചു.

സഹപാഠികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന് അറിഞ്ഞതോടെ ബസേലിയസ്സിലെ വിദ്യാര്‍ത്ഥികള്‍ ഇളകി. അവര്‍ കല്യാണ്‍ ഷോറൂമിലേക്ക് മാര്‍ച്ച് നടത്തി.പ്രകടനം ഷോറൂമിന്റെ മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു.

കല്യാണ്‍ സില്‍ക്സിന് എതിരെ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. പൊലീസ് തടഞ്ഞെങ്കിലും ഇവര്‍ മണിക്കൂറുകളോളം റോഡില്‍ തന്നെ നിന്നു.

പിള്ളേരെ പേടിപ്പിയ്ക്കാന്‍ എളുപ്പമല്ലെന്ന് മനസ്സിലായതോടെ മാനേജ്മെന്റ് കോപ്രമൈസിനായി എത്തി. നഷ്ടപരിഹാരം നല്കാമെന്നായി വാഗ്ദാനം.

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റെയ്സണും ആഷിഖിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് മാനേജ്മെന്റ് സമ്മതിച്ചത്. കൂടാതെ ഇവരെ മര്‍ദ്ദിച്ച സെയില്സ്മാനതിരെ നടപടി എടുക്കാമെന്നും സമ്മതിച്ചു.

ഒന്ന് എടുത്താല്‍ ഒന്ന് ഫ്രീ നല്കുന്ന, സ്വപ്ന തുല്യ പട്ട് വില്‍ക്കുന്ന കല്യാണ്‍ സില്‍ക്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications