ചൊവ്വാഴ്ച എബിവിപിയുടെയും കെഎസ് യുവിന്റെയും വിദ്യാഭ്യാസ ബന്ദ്....
കോഴിക്കോട് എയിംഫിൽ ഏവിയേഷൻ അക്കാദമിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ് ബന്ദ്.
കോഴിക്കോട്: എബിവിപിയും കെഎസ് യുവും ജൂൺ 6 ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോഴിക്കോട് എയിംഫിൽ ഏവിയേഷൻ അക്കാദമിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ് ബന്ദ്.
അംഗീകരമില്ലാത്ത കോഴ്സുകൾ നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് എയിംഫിൽ അക്കാദമിക്ക് മുന്നിൽ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നത്. നേരത്തെ വിദ്യാർത്ഥികളുടെ പണം തിരികെ നൽകാമെന്ന് സമ്മതിച്ച കോളേജ് മാനേജ്മെന്റ് അതിൽ നിന്നും പിന്മാറിയതോടെയാണ് വിദ്യാർത്ഥികൾ വീണ്ടും ശക്തമായ സമരം ആരംഭിച്ചത്.

ഭാരതിയാർ യൂണിവേഴ്സിറ്റി അംഗീകരിച്ച ഏവിയേഷൻ കോഴ്സുകളാണ് അക്കാദമിയിൽ നടത്തുന്നതെന്നായിരുന്നു മാനേജ്മെന്റിന്റെ അവകാശവാദം. എന്നാൽ കോഴ്സുകൾക്ക് സർവകലാശാലയുടെ അംഗീകാരമില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഇതിനിടെയാണ് എയിംഫിൽ അക്കാദമിക്കെതിരെ സമരം ചെയ്തിരുന്ന വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ജൂൺ 6 ചൊവ്വാഴ്ച കെസ്യുവും എബിവിപിയും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications