കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്

  • By
Google Oneindia Malayalam News

കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഏപ്രില്‍ 23 ന് കേരളം പോളിങ്ങ് ബൂത്തിലേക്ക് പോകും. അവസാന നിമിഷവും ആവേശം കൊള്ളിക്കുന്ന പ്രവചനങ്ങളാണ് വിവിധ സര്‍വ്വേകളില്‍ പുറത്തുവരുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പല മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഉറച്ച സീറ്റുകള്‍ എന്ന് അവകാശപ്പെടാന്‍ ഒരു മുന്നണിക്കും കഴിയാത്ത അത്രയും പ്രവചനാതീതമാണ് കാര്യങ്ങള്‍.

<strong>30,000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ത്രിപുരയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!! വന്‍ തിരിച്ചുവരവ്!</strong>30,000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ത്രിപുരയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!! വന്‍ തിരിച്ചുവരവ്!

അവസാന നിമിഷം പുറത്തിയ സര്‍വ്വേകളിലും യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ഇത്തവണ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‌ജ്ജ് വിജയിക്കുമെന്നാണ് പ്രവചനം. വിശദാംശങ്ങളിലേക്ക്

 ഇഞ്ചോടിഞ്ച്

ഇഞ്ചോടിഞ്ച്

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന, രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരത്തിന്‍റേയും സംഘര്‍ഷങ്ങളുടേയും കേന്ദ്രമായ പത്തനംതിട്ടയില്‍ അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

 ത്രികോണ മത്സരം

ത്രികോണ മത്സരം

ശബരിമല വിഷയത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന കെ സുരേന്ദ്രനെയാണ് ബിജെപി ഇത്തവണ മത്സരത്തിന് ഇറക്കിയത്. എന്നാല്‍ ശബരിമല വിഷയം ആയുധമാക്കി ബിജെപി വോട്ടുകള്‍ കൂടുതല്‍ നേടുമെങ്കിലും ഇത്തവണ മണ്ഡലത്തില്‍ വിജയ സാധ്യത എ​ല്‍ഡിഎഫിനാണെന്നാണ് സ്റ്റുഡന്‍സ് സര്‍വ്വേ പ്രവചനം.

 ശബരിമലയോടെ

ശബരിമലയോടെ

ശബരിമല സ്ത്രീപ്രവേശന വിഷയത്തോടെയാണ് പത്തനംതിട്ട മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്നെ 'എ ക്ലാസ്' മണ്ഡലമാകുന്നത്. യുഡിഎഫ് ചായ്വ് പ്രകടിപ്പിച്ചിരുന്ന മണ്ഡലത്തില്‍ ഇതോടെ മത്സരം കടുത്തു.

 വിശ്വാസം

വിശ്വാസം

യുഡിഎഫിനായി സിറ്റിങ്ങ് എംപി ആന്‍റോ ആന്‍റണി, എല്‍ഡിഎഫിനായി വീണാ ജോര്‍ജ്ജ് എന്നിവരാണ് മത്സരത്തിനിറങ്ങുന്നത്. 'വിശ്വാസം" ആണ് ഇക്കുറി വോട്ടിനെ ഒരു പരിധി വരെ മണ്ഡലത്തില്‍ സ്വാധീനിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

 വീണ തന്നെ

വീണ തന്നെ

അതേസമയം ഇത്തവണ മണ്ഡലത്തില്‍ വീണ തന്നെ വിജയിക്കുമെന്ന് സ്റ്റുഡന്‍സ് സര്‍വ്വേ ബ്യൂറോ സര്‍വ്വേ പ്രവചിക്കുന്നു. അവസാന ദിവസങ്ങളില്‍ ശബരിമല വിഷയം ആയുധമാക്കിയിട്ടും ബിജെപിക്ക് മണ്ഡലത്തില്‍ മുന്നേറാനാകില്ലെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 കമ്മീഷന്‍ വിലക്ക്

കമ്മീഷന്‍ വിലക്ക്

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കുകളെ ലംഘിച്ച് പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ ശബരിമല ആയുധമാക്കിയിരുന്നു. ബിജെപി നേതാക്കളുടെ പ്രചരണത്തിനായി കേരളത്തില്‍ എത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം വിശ്വാസം ഉയര്‍ത്തിപിടിച്ചായിരുന്നു വോട്ട് തേടിയത്.

 യുഡിഎഫ് രണ്ടാം സ്ഥാനത്ത്

യുഡിഎഫ് രണ്ടാം സ്ഥാനത്ത്

എന്നാല്‍ ഇതൊന്നും എല്‍ഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. വീണയ്ക്ക് 3,02,640 വോട്ടുകളാണ് സര്‍വ്വേ പ്രവചനം.രണ്ടാം സ്ഥാനം യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണിക്കാണ് പ്രവചിച്ചിരിക്കുന്നത്.

 31 ശതമാനം

31 ശതമാനം

യുഡിഎഫിന് 31 ശതമാനം വോട്ടുകള്‍ നേടാനാവുമെന്നാണ് ഫലം. അതേസമയം ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. പത്തനംതിട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സ്റ്റുഡന്‍സ് സര്‍വ്വേ ബ്യൂറോ.

 വിവരശേഖരണം

വിവരശേഖരണം

ഏഴ് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 43,000 പേരില്‍ നിന്നാണ് വിവരശേഖരണം നടത്തിയത്. ഈ മാസം 14 മുതല്‍ 19 വരെയായിരുന്നു വിവര ശേഖരണം നടത്തിയത്.

 33 ശതമാനം വോട്ടുകള്‍

33 ശതമാനം വോട്ടുകള്‍

നേരത്തേ പുറത്തുവന്ന 24 ന്യൂസ് സര്‍വ്വേയും മണ്ഡലത്തില്‍ വീണയുടെ വിജയമാണ് പ്രവചിക്കുന്നത്. 33 ശതമാനം വോട്ടുകള്‍ വീണ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 മൂന്നാം സ്ഥാനത്ത്

മൂന്നാം സ്ഥാനത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ണിക്ക് 32 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. കെ സുരേന്ദ്രന്‍ വെറും 30 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂവെന്നും സര്‍വ്വേ പ്രവചിക്കുന്നത്.

<strong>ബിജെപി ഇറക്കുന്ന 'ട്രംപ് കാര്‍ഡ്'..സണ്ണിയും, അക്ഷയ് ഖന്നയും! ഒറ്റയടിക്ക് മൂന്നില്‍ രണ്ടും!</strong>ബിജെപി ഇറക്കുന്ന 'ട്രംപ് കാര്‍ഡ്'..സണ്ണിയും, അക്ഷയ് ഖന്നയും! ഒറ്റയടിക്ക് മൂന്നില്‍ രണ്ടും!

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
students survey predicts veena georges victory in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X