അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കഞ്ചാവു കടത്താന്‍ ശ്രമം: വിദ്യാര്‍ത്ഥികള്‍ പിടിയില്‍
തൊടുപുഴ:തമിഴ്‌നാട് അതിര്‍ത്തിവഴി ഇടുക്കിയിലേക്ക് കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികളെ ബോഡി ചെക്ക് പോസിറ്റിനു സമീപം നടത്തിയ പരിശോധനക്കിടയില്‍ എക്‌സൈസ് സംഘം പിടകൂടി.അടിവസ്ത്രത്തില്‍ ഓളിപ്പിച്ച നിലിയില്‍ 200 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.കോതമംഗലം സ്വദേശികളായ സന്തോഷ്,റിജോ ജോണി എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.പിടിയിലായ ഇരുവര്‍ക്കും പത്തൊന്‍മ്പതു വയസുമാത്രമാണ് പ്രായം.
വിദ്യാര്‍ത്ഥികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ഇടനിലക്കാരില്‍ നിന്നുമാണ് ഇവര്‍ ചെറിയ പൊതികളിലായി ഇവര്‍ കഞ്ചാവ് വാങ്ങിയെതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.നിലവില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥികളെ കരുവാക്കി കഞ്ചാവ് വില്‍പന നടത്തുന്ന ഇടനിലക്കാര്‍ ഉദയം ചെയ്തിട്ടുണ്ടൈന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സന്തോഷിനെയാണ് ആദ്യം ചെക്ക്പോസ്റ്റില്‍വെച്ച് പിടികൂടുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവുമായി പൂപ്പാറയില്‍ കാത്തു നിന്നിരുന്ന റിജോ ജോണിയെ നാട്ടുകാരുടെ സഹായത്തോടെ പൂപ്പാറയില്‍ നിന്നുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെകര്‍ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സന്തോഷില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിജോയെ പരിശോധിക്കുകയും അടിവസ്ത്രത്തില്‍ ഒൡപ്പിച്ചനിലിയിലില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.എക്സെയിസ് ഇന്‍സ്പെക്ടര്‍ എസ് ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ എം എസ് പ്രമോദ്, കെ ആര്‍ ബാലന്‍, ലിജോ ഉമ്മന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ പിടകൂടിയത്.












Click it and Unblock the Notifications