മുഖ്യന്‍റെ തോട്ടം കാണാനെത്തിയ വിദ്യാര്‍ഥിനികള്‍
ക്‌ളാസ് മുറിയ്ക്കും പഠനത്തിനും അല്‍പ്പനേരം വിട നല്‍കി തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ കഌഫ് ഹൗസിലെത്തി. മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കള തോട്ടം സന്ദര്‍ശിയ്ക്കുന്നതിനാണ് കുട്ടികളെത്തിയത്. തിരക്കനിടയിലും അല്‍പ്പനേരം മുഖ്യനും കുട്ടികളോടൊപ്പം കൂടി.
മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ കുട്ടികള്‍ക്ക് അടുക്കളതോട്ടം പരിചയപ്പെടുത്തി. പയറും പടവലവും, മത്തനും പടര്‍ന്ന് നില്‍ക്കുന്ന അടുക്കളത്തോട്ടവും ആട്ടിന്‍ കുട്ടികളുമെല്ലാം വിദ്യാര്‍ഥിനികള്‍ക്ക് കൗതുക കാഴ്ചയായി. കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയിലെ അടുക്കളതോട്ടത്തിലെ വിശേഷങ്ങളും ചില രസകരമായ കാഴ്ചകളും

ക്ളിഫ് ഹൗസില്‍
ക്ളിഫ് ഹൗസിലെ അടുക്കളത്തോട്ടം സന്ദര്‍ശിയ്ക്കാനെത്തിയ കോട്ടണ്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍. മുഖ്യമന്ത്രിയും ഭാര്യയും സമീപം

കുമ്പളങ്ങ വിശേഷം
മുഖ്യന്റെ അടുക്കളത്തോട്ടതില്‍ നിന്ന് കിട്ടിയ കുമ്പളങ്ങയാണ് വിദ്യാര്‍ഥിനികളുടെ കൈയ്യിലുള്ളത്. കുട്ടികളോട് സംസാരിയ്ക്കുന്ന മുഖ്യമന്ത്രി

അടുക്കളതോട്ടം
അടുക്കളതോട്ടത്തില്‍ പയര്‍ പടര്‍ത്തിയത് കാണുന്ന കുട്ടികള്‍

വാത്ത
വാത്തയ്ക്ക് തീറ്റ കൊടുക്കുന്ന മറിയാമ്മ. കുട്ടികളും ഒപ്പം കൂടിയപ്പോള്‍

കുഞ്ഞാടേ..കുറുന്പനാടെ
ആട്ടിന്‍കുട്ടിയുമായി നില്‍ക്കുന്ന വിദ്യാര്‍ഥിനി

സ്‌മൈല്‍ പള്സ്
അടുക്കളതോട്ടത്തിലെ കുമ്പളങ്ങയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

ക്ളിഫ് ഹൗസ്
ക്ളിഫ് ഹൗസിനുള്ളിലെ കാഴ്ച












Click it and Unblock the Notifications