കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം എസ്എന്‍ പോളിയില്‍ നവാഗതരെ സ്വാഗതം ചെയ്തത് സണ്ണി ലിയോണും മിയ ഖലീഫയും

  • By ഭദ്ര
Google Oneindia Malayalam News

കൊട്ടിയം: പുതിയതായി കോളേജിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യുന്നത് സ്വാഭാവികമാണ്. കോളേജിന്റെ മുന്നില്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന ബാനറും കാണാം. എന്നാല്‍ കൊല്ലം കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക്കിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ കുറച്ച് വ്യത്യസ്തമായാണ് ചിന്തിച്ചത്.

ഓരോ കോളോജുകളും അവിടുത്തെ വിദ്യാര്‍ത്ഥികളും വ്യത്യസ്ത രീതിയിലായിരിക്കാം ചിന്തിക്കുന്നത്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളികള്‍ക്ക് ഇന്റര്‍നാഷണല്‍ പോണ്‍ ആക്ട്രസ്സുമാര്‍ സുപരിചിതമായ സാഹചര്യത്തില്‍ സ്വാഗതം അവര്‍ പറയട്ടെ എന്ന് വിദ്യാര്‍ത്ഥികള്‍ ചിന്തിച്ചു കാണും.

 sunny01

പോണ്‍ ആക്ട്രസ്സുമാരായ സണ്ണി ലിയോണും മിയ ഖലീഫയുമായിരുന്നു ശ്രീ നാരായണ പോളിടെക്‌നിക് കോളേജിലെ സെക്കന്റിയര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം നല്‍കിയത്. കേരളസാരിയില്‍ സണ്ണിയും മിയയും നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്താണ് ബാനര്‍ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വിദ്യാര്‍ത്ഥികള്‍ പല രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് കോളേജാണോ അതോ പോണ്‍ സെന്ററാണോ എന്ന് പോലും ചോദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ചിലര്‍ വെറും തമാശയായി അതിനെ കണക്കാക്കി.

English summary
Different institutions have different ways of welcoming their students and so does the Sree Narayana Polytechnic College in Kottiyam, Kerala, which did something completely unexpected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X