Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച കണ്ണൂരിലെ ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ തകര്‍ത്തു

കണ്ണൂര്‍: ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ വാട്ട്‌സ് ആപ് ഗ്രൂപ്പുവഴി ചര്‍ച്ച നടത്തിയ ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ 'തകര്‍ത്തു'. കണ്ണൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്റ്റുഡിയോ തീയിട്ട് നശിപ്പിയ്ക്കുകയും ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത നിലയിലാണ്. റഫീഖ് പുളിക്കപ്പറമ്പില്‍ എന്ന യുവാവിന്റെ സ്റ്റുഡിയോയാണ് ആക്രമിയ്ക്കപ്പെട്ടത്. റഫീഖ് ഇസ്ലാമിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇസ്ലാം മതത്തെ മോശമായി ചിത്രീകരിയ്ക്കുന്നുവെന്ന് പറഞ്ഞ് റഫീഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റുഡിയോ തീയിട്ട് നശിപ്പിച്ചത്. വാട്ട്‌സ് ആപ് പോസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് റഫീഖ് സംശയിക്കുന്നു. വാട്ട് ഈസ് ഇസ്ലാം എന്ന പേരില്‍ റഫീഖ് അടക്കമുള്ളവരുടെ ഒരു സൗഹൃദ ഗ്രൂപ്പ് വാട്ട്‌സ് ആപിലുണ്ട്.

Rafeeq

ദിവസങ്ങള്‍ക്ക് മുമ്പ് പര്‍ദ ധരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് റഫീഖ് എഴുതിയ പോസ്റ്റ് ഗ്രൂപ്പില്‍ വിവാദമായി. ഈ പോസ്റ്റിന് പിന്നാലെ തനിയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായും റഫീഖ് പറയുന്നു. റഫീഖിന്റെ ഫോട്ടോ വച്ച് വാട്ട്‌സ് ആപില്‍ ഭീഷണി പോസ്റ്റുകള്‍ വ്യാപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പരാതി തളിപ്പറമ്പ് സിഐയ്ക്ക് നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

താന്‍ വിശ്വാസിയല്ലെന്നും എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ ഹനിയ്ക്കാറില്ലെന്നും റഫീഖ് പറയുന്നു. തന്റെ ഭാര്യയും വീട്ടുകാരും അടക്കം എല്ലാവരും വിശ്വാസികളാണെന്നും റഫീഖ് പറയുന്നു. നാട്ടിലും വീട്ടിലും ഭീഷണിയുണ്ടെന്നും റഫീഖ്. സമയപരിമിത് മൂലം വാട്ട്‌സ് ആപ് ഗ്രൂപ്പുകളില്‍ ടൈപ്പ് ചെയ്ത മെസേജുകള്‍ക്ക് പകരം ഓഡിയോ മെസേജുകളും റഫീഖ് അയച്ചിരുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും തനിയ്‌ക്കെതിരെ പ്രചാരണം നടത്തുന്നുവെന്നും റഫീഖ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+