കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട്ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായി, കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല: സബ് കലക്ടർ

Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സബ് കലക്ടർ. ആൽഫ സെറീൻ പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല. ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് സബ്കളക്ടർ സ്നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി.

മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സബ്കള്ടറുടെ അധ്യക്ഷതയില്‍ സാങ്കേതിക സമിതി മരട് നഗരസഭയിൽ ചേർന്ന യോഗത്തിലാണ് വീഴ്ചയുണ്ടായതായി സമ്മതിച്ചത്. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Maradu flat

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങൾ നീക്കാനുള്ള കരാർ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക് നൽകാനും യോഗത്തിൽ തീരുമാനമായി. നിലവില്‍ ആളുകൾ മാറി താമസിക്കേണ്ട സാഹചര്യമില്ല. ഇൻഷുറൻസ് കമ്പനികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികൾക്ക് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ശ്രമമെന്നും സബ് കലക്ടർ വ്യക്തമാക്കി.

English summary
Sub collector about Maradu flat demolition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X