അനുനയിപ്പിക്കാന്‍ സബ്കലക്ടറും എത്തി! പിന്മാറാതെ വിദ്യാര്‍ഥികള്‍, ലോ അക്കാദമി സമരം രൂപം മാറുന്നു!
വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ഫയര്‍ഫോഴ്സും പോലീസും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി പിന്മാറാന് തയ്യാറാകാതെ വന്നതോടെ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ തന്നെ എത്തി.
തിരുവനന്തപുരം: ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരത്തിന്റെ രൂപം മാറുന്നു. ലോ അക്കാദമിയിലെ തന്നെ വിദ്യാര്‍ഥിയായ ഷിമിത്ത് അക്കാദമിയിലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സമരം കൂടുതല്‍ ശക്തമാവുകയാണ്. ഉച്ചയോടെയാണ് ഷിമിത്ത് മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ഫയര്‍ഫോഴ്സും പോലീസും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി പിന്മാറാന് തയ്യാറാകാതെ വന്നതോടെ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ തന്നെ എത്തി. സബ് കലക്ടര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. സമരം സമാധാനപരമായിരിക്കണമെന്ന് അവര്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സബ് കലക്ടറെ അറിയിച്ചു. വിദ്യാര്‍ഥികള്‍ അറിയിച്ച കാര്യങ്ങള്‍ മേലുദ്യോഗസ്ഥരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്താമെന്ന് സബ് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ലഭിക്കുന്നതു വരെ പിന്മാറേണ്ടതില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ദളിത് പീഡന നിയമ പ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ്, വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ച ശേഷം തിരികെ വരാമെന്ന് പറഞ്ഞാണ് കലക്ടര്‍ പോയത്.
ഇതിനിടെ മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന ഷിജിത്തിന്റെ അമ്മയും അക്കാദമിയിലെത്തി മകനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. മകനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഷിജിത്തിന്റെ അമ്മ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications