കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

തമിഴ്നാട്ടിൽ സബ് കലക്ടറായി സേവനമനുഷ്ടിക്കുന്ന മലയാളിയായ സരയു മോഹനചന്ദ്രന്റെ കുറിപ്പാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Google Oneindia Malayalam News

Recommended Video

cmsvideo
ആർത്തവത്തെ കുറിച്ച് സബ് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു | Oneindia Malayalam

കോഴിക്കോട്: ആർത്തവമെന്നത് ഒളിച്ചുവെയ്ക്കേണ്ടതല്ലെന്ന ആഹ്വാനവുമായി പാഡ്മാൻ ചലഞ്ച് മുന്നേറുമ്പോൾ ഒരു വനിതാ സബ് കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പും വൈറലാകുന്നു. തമിഴ്നാട്ടിൽ സബ് കലക്ടറായി സേവനമനുഷ്ടിക്കുന്ന മലയാളിയായ സരയു മോഹനചന്ദ്രന്റെ കുറിപ്പാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...

സബ് കലക്ടറായി ചാർജെടുത്ത ശേഷമുള്ള മൂന്ന് മാസത്തെ അനുഭവങ്ങൾ വിശദീകരിച്ചുള്ളതാണ് സരയു മോഹനചന്ദ്രന്റെ കുറിപ്പ്. ആർത്തവവും, ഡിപ്രഷനുമെല്ലാം ആ സമയങ്ങളിൽ എങ്ങനെ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്നത് സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നാണ് സരയുവിന്റെ അഭിപ്രായം. സബ് കലക്ടറായ സരയു മോഹനചന്ദ്രൻ ഏതാനും ദിവസം മുൻപ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

 മൂന്നു മാസം കഴിഞ്ഞു..

മൂന്നു മാസം കഴിഞ്ഞു..

സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം enquiry യും ഒക്കെ.. ആദ്യത്തെ 10 ദിവസത്തിനുള്ളിൽ 5 അസ്വാഭാവിക മരണങ്ങൾ ...വിവാഹം കഴിഞ്ഞു 7 വർഷത്തിനുള്ളിൽ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തിൽ മരണമടഞ്ഞാൽ അതിൽ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോർട്ട് കൊടുക്കേണ്ടത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ന്റെ ഉത്തരവാദിത്തമാണ് .

 ഒരു ഓഫീസർ എന്ന നിലയിൽ

ഒരു ഓഫീസർ എന്ന നിലയിൽ

ഓരോ ഇൻക്യുസ്റ്റ് നടത്തുമ്പോഴും ഉള്ളിൽ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ് ...ഒരു ഓഫീസർ എന്ന നിലയിൽ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്.എങ്കിലും മോർച്ചറിയിൽ എത്തുമ്പോൾ ഞാൻ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു..

 ഗായത്രിയുടെ മരണം

ഗായത്രിയുടെ മരണം

രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട് ..ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു 174 കേസ് ആണ് ...ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാൻ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു..

ഓരോ കേസിലും

ഓരോ കേസിലും

ഇന്നലെ രണ്ടും കൽപ്പിച്ചു ഫോറൻസിക് സർജനെ വിളിച്ചു"..Dr രാംകുമാർ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്.
"എന്ത് പറ്റി ഡോക്ടർ നമ്മുടെ പെൺകുട്ടികൾക്ക്‌ ?" ഞാൻ അസ്വസ്ഥതയോടെ ചോദിച്ചു ..."എന്ത് ചെയ്യാനാണ് മാഡം ....ഞാനും ഓരോ ദിവസവും ഇതേ ഞെട്ടലിലാണ് .."

രണ്ടു കുഞ്ഞുങ്ങളുടെ

രണ്ടു കുഞ്ഞുങ്ങളുടെ

ഗായത്രിയുടെ മരണത്തെ പറ്റിയും അതിലെ ദുരൂഹതകളെപ്പറ്റിയും സംസാരിച്ചു തീർന്നപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു..എന്തെങ്കിലും എനിക്ക് ചെയ്യാനാവുമോ..കൗൺസിലിങ് അറേഞ്ച് ചെയ്തോ,ബോധവൽക്കരണത്തിലൂടെയോ ഒക്കെ..എന്നേക്കാൾ ഇളയ വയസിൽ വിവാഹം ചെയ്തു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ജീവിതം മതിയാക്കി "ഇനിയെങ്കിലും എനിക്ക് നീതി തേടി തരൂ " എന്ന് ഫോർമാലിൻ ഗന്ധം നിറഞ്ഞ മോർച്ചറിയിൽ ആരും കാണാതെ ആരും കേൾക്കാതെ എന്നോട് പറഞ്ഞ ഗൗരിയും,രേവതിയും ഒക്കെ എന്റെ മനസിലൂടെ മിന്നി മറഞ്ഞു.

എന്റെ സ്വപ്നങ്ങളിൽ

എന്റെ സ്വപ്നങ്ങളിൽ

അമ്മ പോയതറിയാതെ ആർത്തലച്ചു കരയുന്ന കുഞ്ഞുങ്ങൾ എന്റെ സ്വപ്നങ്ങളിൽ വന്നു പോവാൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി ...
ഡോക്ടർ തുടർന്നു :"മാഡം ശ്രെദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ ...നമ്മൾ കണ്ട ഭൂരിഭാഗം കേസിലും പെൺകുട്ടികൾ അവരുടെ ആർത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്.ഞാൻ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ് .

എന്നതാണ് സത്യം

എന്നതാണ് സത്യം

പെൺകുട്ടികൾ ആ സമയത്തു അനുഭവിക്കുന്ന സമ്മർദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം ..അതിഭയങ്കരമായ കോപവും ദുഖവും മാനസിക സമ്മർദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങൾ ശെരിക്കും വഷളാക്കുന്നു ...മാത്രമല്ല,നിറയെ കേസുകളിൽ ഈ പെൺകുഞ്ഞുങ്ങൾ കൈക്കുഞ്ഞുങ്ങൾ ഉള്ളവരുമാണ് ...പ്രസവശേഷം വരുന്ന ഡിപ്രെഷൻ പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.

 അതിർവരമ്പും മുള്ളുവേലിയും

അതിർവരമ്പും മുള്ളുവേലിയും

ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്..ആണിനും പെണ്ണിനും അതിർവരമ്പും മുള്ളുവേലിയും വെച്ച് ആർത്തവത്തിനും ആർത്തവ രക്തത്തിനും അശുദ്ധം കൽപ്പിച്ചു നമ്മൾ പറയേണ്ടതൊക്കെ പറയാതിരിക്കാൻ ശീലിച്ചു ...പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുൻപും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആർക്കും പറഞ്ഞു കൊടുത്തില്ല.

സ്വയം അറിയുന്നു

സ്വയം അറിയുന്നു

ഓരോ പെൺകുഞ്ഞും അത് സ്വയം അറിയുന്നു..ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി...ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല ..അവർക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളിൽ കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ..

ആട്ടിയോടിച്ചത്

ആട്ടിയോടിച്ചത്

അവനൊന്നു കാരണം ചോദിച്ചപ്പോൾ കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ് ...പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളിൽ നമുക്ക്‌ എന്ത് വിധ സമ്മര്ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മൾ തന്നെയാണ്..എല്ലാവരും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്നു എന്നല്ല ,അത്തരം ബുദ്ധിമുട്ടുകൾ ഉള്ളവരെ സഹായിക്കാൻ ഇത്തരം അറിവുകൾ ഏറെ സഹായിക്കും..IAS preparation ടൈമിലെ കടുത്ത സമ്മർദ്ദത്തിനിടെയിലാണ് ഞാൻ ഇതേക്കുറിച്ചു മനസിലാക്കുന്നത്..

കൂട്ടുകാരിയേയും

കൂട്ടുകാരിയേയും

അമ്മയെയും അനിയത്തിയേയും കൂട്ടുകാരിയേയും കൂടുതൽ അറിയുന്നത് അവരെ കൂടുതൽ സ്നേഹിക്കാൻ സഹായിക്കും..പതിവില്ലാതെ അവൾ ദേഷ്യപ്പെടുമ്പോൾ മനസിലാക്കാവുന്നതേ ഉള്ളു അവളെ ഹോർമോൺ കഷ്ടപ്പെടുത്തുകയാണെന്നു.."എനിക്ക് periods ആണ് ..വല്ലാതെ സങ്കടവും ദേഷ്യവും വരുന്നു" എന്ന് തുറന്നു പറയുന്നതിൽ ഒരു സദാചാരവും ഇടിഞ്ഞു വീഴുന്നില്ല...

തയ്യാറാണ്

തയ്യാറാണ്

ആർത്തവവും PCOD പോലുള്ള രോഗങ്ങളും POSTPARTUM ഡിപ്രെഷനും ആ സമയങ്ങളിൽ എങ്ങനെ സമചിത്തതയോടെ അതിനെ കൈകാര്യം ചെയ്യണം എന്നതുമൊക്കെ സ്ത്രീയും പുരുഷനും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്...ഇതൊന്നും അവരോടു പറഞ്ഞിട് കാര്യമില്ലെന്നുള്ള എസ്ക്യൂസ്‌കൾ ദയവു ചെയ്തു വിചാരിക്കരുത്..മനസിലാക്കാനും സഹായിക്കാനും സ്നേഹിക്കാനും നമ്മുടെ ഓരോ കൂട്ടുകാരനും ചേട്ടനും അച്ഛനും ഒക്കെ തയ്യാറാണ്...

കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു ആ രഹസ്യം വെളിപ്പെടുത്തി! വിവാഹം മുടങ്ങി... സംഭവം തിരുവനന്തപുരത്ത്കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു ആ രഹസ്യം വെളിപ്പെടുത്തി! വിവാഹം മുടങ്ങി... സംഭവം തിരുവനന്തപുരത്ത്

ക്യാപ്റ്റന്മാർ ശുചിമുറിയിൽ പോയി, വിമാനം പറത്തിയത് വനിതാ പൈലറ്റുമാർ! അപകടം മണത്തപ്പോൾ ധീരമായ ഇടപെടൽ..ക്യാപ്റ്റന്മാർ ശുചിമുറിയിൽ പോയി, വിമാനം പറത്തിയത് വനിതാ പൈലറ്റുമാർ! അപകടം മണത്തപ്പോൾ ധീരമായ ഇടപെടൽ..

English summary
sub collector sarayu mohanachandran's facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X