വനിതാ ജീവനക്കാരെ വിമര്‍ശിച്ച നേതാവിന് സബ് കലക്ടര്‍ നല്കിയ മറുപടി, കിടിലം !!
ഭരണത്തലപ്പത്ത് സ്ത്രീകളായിരുന്നതിനാല്‍ നിയമം വിട്ട് പ്രവര്‍ത്തിക്കില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഇത്തരത്തിലൊരു ആരോപണത്തിന് പിന്നിലെന്ന് സബ് കലക്ടര്‍.
കൊട്ടാരക്കര :ഭരണത്തലപ്പത്തിരിക്കുന്ന മൂന്നു വനിതകള്‍ക്ക് അറിവില്ലായ്മയാണ്. അതുകൊണ്ടാണ് ക്വാറികള്‍ക്ക് അനുമതി നല്‍കാത്തതെന്ന് വിമര്‍ശനം ഉയര്‍ത്തിയ രാഷ്ട്രീയ നേതാവിന് ചുട്ട മറുപടി നല്കി സബ് കലക്ടടര്‍. കൊല്ലം ജില്ലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വനിതകളെ വിമര്‍ശിച്ച രാഷ്ട്രീയ നേതാവിന് കടുത്ത ഭാഷയിലാണ് സബ് കലക്ടര്‍ മറുപടി നല്‍കിയിട്ടുള്ളത്.
കൊട്ടാരക്കര താലൂക്ക് വികസന സമിതിയില്‍ പാറക്വാറിക്ക് അനുമതി ലഭിക്കാത്തതിനെക്കുറിച്ച് രാഷ്ട്രീയ പ്രതിനിധി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ജിയോളജിസ്റ്റ് എന്നിവര്‍ വനിതകളായതു കൊണ്ടാണ് അനുമതി ലഭിക്കാതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

വനിതാ ജീവനക്കാരെ വിമര്‍ശിച്ചു
ഭരണത്തലപ്പത്തിരിക്കുന്നത് വനിതകളായതിനാല്‍ അറിവില്ലായ്മയും ഭയവും കാരണമാണ് ക്വാറിക്ക് അനുമതി നല്‍കാത്തതെന്നാണ് രാഷ്ട്രീയ നേതാവ് ആരോപിച്ചത്.

അപേക്ഷ നല്‍കിയില്ല
നിയമപ്രകാരം അപേക്ഷ നല്‍കാതെയാണ് അനുമതി നിഷേധിച്ചുവെന്ന തരത്തില്‍ രാഷ്ട്രീയ നേതാവ് വിമര്‍ശിച്ചതെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി. അപേക്ഷ നല്‍കാതെ അനുമതി നല്‍കിയില്ലെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സബ് കലക്ടര്‍ തുറന്നടിച്ചു.

വിവരം നല്കാന് ആവശ്യപ്പെട്ടു
തലപ്പത്തിരിക്കുന്നത് പെണ്ണായതിനാല്‍ നിയമം വിട്ട് കാര്യങ്ങള്‍ ചെയ്യില്ലെന്ന നിലപാട് ബോധ്യമായതിനാലാണ് ഇത്തരമൊരു ആരോപണം അദ്ദേഹം ഉന്നയിച്ചതിന് പിന്നിലെന്നും സബ് കലക്ടര്‍ പറഞ്ഞു. അപേക്ഷ നല്‍കിയിട്ടും അനുമതി ലഭിക്കാത്തവരുടെ വിവരങ്ങള്‍ നല്‍കാനും അവര്‍ ആവശ്യപ്പെട്ടു.

നിയമം വിട്ട് പ്രവര്‍ത്തിക്കില്ല
ഭരണത്തലപ്പത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന മനസ്സിലായതിനെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് സബ് കല്ടര്‍ ചൂണ്ടിക്കാട്ടി.

അടിസ്ഥാനരഹിതമായ ആരോപണം
അടിസ്ഥാനമില്ലാതെ ആരോപണമുന്നയിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കരുതെന്ന് സബ് കല്ക്ടര്‍ താക്കീത് നല്കി. അതോടൊപ്പം തന്നെ ജില്ലയിലെ ക്വാറി പ്രശ്നത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കണം
ക്വാറികള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് പാറയുള്ള വര്‍ക്ക് അനുമതി നല്‍കുന്നതിന് നിലവില്‍ തടസ്സമില്ലെന്നും അവര്‍ വിശദമാക്കി.

നേരിട്ടെത്തി മറുപടി നല്കി
താലൂക്ക് വികസന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഷ്ട്രീയ നേതാവിന് മറുപടി നല്കാന് സബ് കലക്ടര്‍ നേരിട്ടെത്തി. ആരോപണത്തിന് മറുപടി നല്‍കുന്നതിനൊപ്പം ക്വാറി മേഖലയിലെ കാര്യങ്ങലെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications