കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ തളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് റെജിസ്ട്രാര്‍ വിജിലന്‍സ് പിടിയിൽ

  • By Sanoop Pc
Google Oneindia Malayalam News

തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടെ സബ്‌റജിസ്ട്രാര്‍ പിടിയിലില്‍. സ്ഥലം റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ട തളിപ്പറമ്പ് സബ് റെജിസ്ട്രാര്‍ പിവി വിനോദ്കുമാറിനെ(49)യാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂധനന്റെ നേതൃത്വത്തിലള്ള സംഘം അറസ്റ്റ് ചെയ്തത്.

ദിലീപിനെതിരെ പുതിയ നീക്കം... ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനുംദിലീപിനെതിരെ പുതിയ നീക്കം... ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനും

കരിമ്പം സ്വദേശിയായ യുവാവില്‍ നിന്നാണ് സ്ഥലം റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 3000 രൂപ കൈകൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുവാവ് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഫിനോയില്‍ മുക്കിയ നോട്ട് യുവാവ് വിനോദിന് കൈമാറുകയായിരുന്നു. യുവാവില്‍ നിന്ന് വാങ്ങിയ പണം വിനോദ് കുമാര്‍ റെക്കോഡ് റൂമില്‍ കൊണ്ടുവെയ്ക്കുകയായിരുന്നു. പുറത്ത് കാത്തിരുന്ന വിജിലന്‍സ് സംഘം ഓഫീസില്‍ കയറി വിനോദ് കുമാറിന്റെ കൈകള്‍ ഫിനോയിലില്‍ മുക്കിയപ്പോള്‍ നിറവ്യത്യാസം കാണുകയായിരുന്നു.

 vigilance

തുടര്‍ന്നാണ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും കൈക്കൂലി നല്‍കിയ പണം കണ്ടെത്താനായില്ല. തിരച്ചിലിനിടെ മുന്‍ കാലങ്ങളില്‍ വാങ്ങിയതെന്നു കരുതുന്ന നിരോധിച്ച അഞ്ഞൂറിന്റെ നോട്ടുകള്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. ഉച്ചയ്ക്ക് 2മണിക്ക് ആരംഭിച്ച് തിരച്ചില്‍ വൈകീട്ട് 7 മണിവരെ തുടര്‍ന്നു എന്നിട്ടും പണം കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ജില്ലാ റജിസ്ട്രാറെ വിവരമറിയിച്ച് സബ് റെജിസ്ട്രാര്‍ വിജിലന്‍സ് പൂട്ടി സീല്‍ ചെയ്തു.

വയനാട്ടിലെ ജൈനര്‍ക്ക് മഹാവീർ ജയന്തിക്ക് ധനസഹായം പരിഗണിക്കാന്‍ ന്യൂനപക്ഷ കമ്മിഷന്റെ നിര്‍ദ്ദേശംവയനാട്ടിലെ ജൈനര്‍ക്ക് മഹാവീർ ജയന്തിക്ക് ധനസഹായം പരിഗണിക്കാന്‍ ന്യൂനപക്ഷ കമ്മിഷന്റെ നിര്‍ദ്ദേശം

അറസ്റ്റിലായ വിനോദ് സ്ഥിരം കൈകൂലിക്കാരനാണെന്ന് നേരത്തെ ആരോപണമുണ്ട്. വിജിലന്‍സ് സി ഐമാരായ കെവി ബാബു, ജി ബാലചന്ദ്രന്‍ തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

English summary
sub registrar arrested while receiving bribe in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X