Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോട് സുബൈദ വധം: മുഖ്യപ്രതി അസീസ് അറസ്റ്റില്‍

കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസി(30)നെ ബേക്കല്‍ എസ്ഐ വികെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തു.

ഉച്ചയോടെ ആയംപാറയിലെ സുബൈദയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കൊന്ന കേസുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സുബൈദയെ ബോധം കെടുത്താന്‍ ഉപയോഗിച്ചത് ക്ലോറോഫോം അല്ലെന്നും റബ്ബര്‍ പാല്‍ ഉറയ്ക്കാന്‍ ഉപയോഗിക്കുന്ന നേര്‍പ്പിച്ച ആസിഡാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

murder


ആസിഡ് കുപ്പി പെരിയയിലെ ഒരു മതില്‍കെട്ടിനകത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതി മാന്യയിലെ ഹര്‍ഷാദ് (30) രണ്ട് ദിവസം മുമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഹര്‍ഷാദ് റിമാണ്ടിലാണ്. മറ്റു രണ്ട് പ്രതികളായ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരിച്ചറിയല്‍ പരേഡിന് ശേഷം മൂന്നു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+