മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കെതിരെ വീണ്ടും സുബ്രഹ്മണ്യം സ്വാമി
ദില്ലി: ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിക്ക് മലപ്പുറത്തിനോട് എന്താണിത്രയും വലിയ പ്രശ്‌നം. മുമ്പും മലപ്പുറത്തെ കുറിച്ച് അപവാദങ്ങള്‍ ഏറെ പടച്ചുവിട്ടിട്ടുള്ള ആളാണ് സ്വാമി. ഇപ്പോഴിതാ സ്വാമിയുടെ പുതിയ ട്വീറ്റ്.
ഇന്ത്യയില്‍ ഇപ്പോഴും ഭൂരിപക്ഷ സുമാദയത്തിന് നേര്‍ക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ പൈശാചികമായ ആക്രമണം അഴിച്ചുവിടുന്നു. കശ്മീരി ഹിന്ദുക്കളും കേരളത്തിലെ മലപ്പുറവും ഉദാഹരണം- എന്നാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്താണിപ്പോള്‍ സ്വാമിയെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. അടുത്ത ദിവസങ്ങളില്‍ മലപ്പുറത്ത് നിന്ന് വര്‍ഗീയതയുമായി ബന്ധപ്പെട്ട് വാര്‍ത്തകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നതെന്നാണ് സംശയം.
Even today in India, Minorities are committing atrocities against Majority--e.g.,Kashmiri Hindus, and in Mallapuram in Kerala,
— Subramanian Swamy (@Swamy39) January 28, 2015 മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് നേര്‍ക്ക് മുസ്ലീങ്ങള്‍ ആക്രമണം നടത്തുന്നു എന്ന് സ്വാമി മുമ്പും ആരോപിച്ചിട്ടുണ്ട്. മലപ്പുറത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സ്വാമിയുടെ പ്രസംഗങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
മലപ്പുറത്ത് ഹിന്ദുക്കള്‍ ഭീതിയോടെയാണ് ജീവിക്കുന്നതെന്നാണ് ഒരിക്കല്‍ സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്.മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വില്‍ക്കാന്‍ പോലും അവകാശമില്ല. ഇനി വില്‍ക്കുക ആണെങ്കില്‍ തന്നെ അത് ഏതെങ്കിലും മുസ്ലീം സമുദായക്കാരന് മാത്രമേ കൊടുക്കാനാകൂ എന്നും സ്വാമി പറയുന്നു. ഇത് മലപ്പുറത്തെ അലിഖിത നിയമമാണെന്ന രീതിയിലാണ് അന്ന് അദ്ദേഹം പ്രചരിപ്പിച്ചിരുന്നത്.












Click it and Unblock the Notifications