കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവാദമില്ലാതെ "ഞാനും യേശുദാസും"എന്ന് പോസ്റ്റിടാന്‍ സെൽഫി എടുക്കുന്നതെങ്ങനെന്ന് സുഭാഷ് ചന്ദ്രന്‍

  • By Desk
Google Oneindia Malayalam News

ദേശീയ പുരസ്കാര ചടങ്ങ് കഴിഞ്ഞ് വേദി വീട്ട് ഇറങ്ങി വരുമ്പോള്‍ സെല്‍ഫിക്ക് പോസ്റ്റ് ചെയ്ത ആരാധകന്‍റെ പക്കല്‍ നിന്ന് മൊബൈല്‍ വാങ്ങി ഗായകന്‍ യേശുദാസ് സെല്‍ഫി ഡിലീറ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന മറുപടിയായിരുന്നു യേശുദാസ് പറഞ്ഞത്. സംഭവത്തില്‍ യേശുദാസിന്‍റെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

സര്‍വ്വ അംഗീകാരങ്ങള്‍ക്കും കാരണക്കാരായ ആരാധകനെ ചവിട്ടി താഴ്ത്താന്‍ കാണിച്ച സ്വഭാവത്തെ ഗാനഗന്ധര്‍വ്വന്‍റെ ദാര്‍ഷ്ട്യമായാണ് പലരും വിമര്‍ശിച്ചത്. എന്നാല്‍ ഗാനഗന്ധര്‍വ്വന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. വിവാദങ്ങള്‍ക്ക് കാരണം മലയാളിയുടെ സെല്‍ഫി ഭ്രമമാണെന്നാണ് സുഭാഷ് പറയുന്നത്. ഫേസ്ബുക്കില്‍ സുഭാഷ് ​എഴുതിയ കുറിപ്പ് വായിക്കാം-

കുട്ടികളെപ്പോലെ ചിരിച്ചു

കുട്ടികളെപ്പോലെ ചിരിച്ചു

ആദ്യമായി കാണുകയായിരുന്നു. നാൽപ്പതു വർഷത്തോളം എന്റെ പ്രാണനെ ആനന്ദിപ്പിച്ച ആ മനുഷ്യനെ നേരെനിന്ന് ഒന്നു നമസ്കരിക്കണമെന്നു മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ. അന്നത്തെ നിയമസഭാ സ്പീക്കറും മുന്മന്ത്രി എം എ ബേബിയും ചേർന്ന് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോൾ ഞാൻ കേട്ടിട്ടില്ലാട്ടോ അനിയാ എന്നു പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിച്ചു. "ഞാനങ്ങയെ മുഴുവനായും കേട്ടിട്ടുണ്ട്‌ " എന്നു പറഞ്ഞപ്പോൾ കുട്ടികളെപ്പോലെ ചിരിച്ചു.

"ഞാനും യേശുദാസും"

എന്റെ കയ്യിൽ മൊബെയിൽ ഉണ്ടായിരുന്നു. പക്ഷേ അനുവാദമില്ലാതെ "ഞാനും യേശുദാസും" എന്ന് അടിക്കുറിപ്പിടാനുള്ള സെൽഫി എടുക്കുന്നതെങ്ങനെ?
അതുകൊണ്ട്‌ ആ പാദം തൊട്ട്‌ നമസ്കരിക്കുക മാത്രം ചെയ്തു. അത്രയേ ഉള്ളൂ ഞാൻ എന്ന് എനിക്കറിയാമായിരുന്നു. അത്രയ്ക്കുണ്ട്‌ അദ്ദേഹം എന്ന് എന്റെ പ്രാണന് തിരിച്ചറിയാമായിരുന്നു.
പരിപാടിക്ക്‌ ഫോട്ടോ എടുക്കാനെത്തിയിരുന്ന സുഹൃത്ത്‌ കെ കെ സന്തോഷ്‌ ഭാഗ്യത്തിന് ആ നിമിഷങ്ങളെല്ലാം ക്യാമറയിലാക്കുന്നുണ്ടായിരുന്നു.

സെൽഫി എന്നൊരു അശ്ലീലം

സെൽഫി എന്നൊരു അശ്ലീലം

ഇനിയും കാണുമ്പോഴും അനുവാദത്തോടെയോ അല്ലാതെയോ അങ്ങയുമൊത്ത്‌ സെൽഫി എടുക്കാൻ ഞാൻ മുതിരുകയില്ല. അത്‌ അങ്ങ്‌ എന്നെ അപമാനിക്കുമോ എന്നു ഭയന്നിട്ടല്ല. എനിക്ക്‌ അങ്ങയെ ബഹുമാനമാണ് എന്നതുകൊണ്ടുമാത്രം.
ക്ഷമിക്കൂ പ്രിയഗായകാ. മൊബെയിൽ കമ്പനികൾക്ക്‌ പണമുണ്ടാക്കാനായി കോടിക്കണക്കായ ഞങ്ങൾ പുഴുക്കളെ സെൽഫി എന്നൊരു അശ്ലീലം പഠിപ്പിച്ചുവച്ചിരിക്കുകയാണ്.

അടികിട്ടാഞ്ഞത്‌ അങ്ങയുടെ ഭാഗ്യം!

അടികിട്ടാഞ്ഞത്‌ അങ്ങയുടെ ഭാഗ്യം!

എന്തുകണ്ടാലും ഏതുകണ്ടാലും ഞങ്ങളോട്‌ പകർത്താൻ നിശ്ശബ്ദമായ കൽപ്പനയുണ്ട്‌. പണ്ട്‌ ഇന്ത്യക്കാരായ പോലീസുകാരെക്കൊണ്ട്‌ ഇന്ത്യക്കാരെ തല്ലിച്ചതച്ചിരുന്ന ബ്രിട്ടീഷുകാരെപ്പോലെ ഇപ്പോൾ ഞങ്ങളുടെ മൊബെയിൽ ഫോൺ യജമാനന്മാരുടെ ഇംഗിതം ഞങ്ങളും നിറവേറ്റുകയാണ്. സെൽഫി സ്റ്റിക്ക്‌ കൊണ്ട്‌ അടികിട്ടാഞ്ഞത്‌ അങ്ങയുടെ ഭാഗ്യം!

ഞങ്ങൾ അലറുന്നത്‌ അതുകൊണ്ടാണ്

ഞങ്ങൾ അലറുന്നത്‌ അതുകൊണ്ടാണ്

അച്ഛന്റെ മുന്നിൽ കേമനാകാൻ അമ്മയുടെ കഴുത്തുകണ്ടിച്ച മഴു കൊണ്ടാണ് നമ്മുടെ കേരളത്തെ സൃഷ്ടിച്ചത്‌ എന്ന കഥ അങ്ങും കേട്ടിരിക്കുമല്ലൊ. ആ മഴുവിൽ അമ്മയുടെ ചോരയുണ്ട്‌. പാമരനാം പാട്ടുകാരൻ ഏതായാലും പെറ്റ തള്ളയ്ക്കും മീതെയൊന്നുമല്ലല്ലോ എന്നു ഞങ്ങൾ അലറുന്നത്‌ അതുകൊണ്ടാണ്.

English summary
subash chandrans facebook post regarding yesudas selfi controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X